കാഞ്ഞിരപ്പള്ളി: കാരുണ്യവും സ്നേഹവും മാനവർക്ക് പകർന്നുനൽകിയ അതുല്യ ഗുണഗണത്തിൻെറ ഉടമയായ പ്രവാചകനെ നിന്ദിക്കുന്നവർ പ്രവാചക ജീവചരിത്രം പഠിക്കാൻ തയാറാകണമെന്ന് ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്‍റ് നാസർ മുണ്ടക്കയം പറഞ്ഞു. നബിനിന്ദ പ്രചരിപ്പിക്കുന്നവർ മാനവമൈത്രി തകർക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഐ.എസ്.എം യൂനിറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് ഫാസിൽ അധ്യക്ഷതവഹിച്ചു. സിദ്ദീഖ് യൂസുഫ്, പി.ഐ. നജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.