വൈക്കം: പുഴയോര സംരക്ഷണവുമായി വടയാർ ഇൻഫന്‍റ് ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ. പരിസ്ഥിതി വാരാഘോഷത്തിന് സമാപനംകുറിച്ച് വടയാർ ഇളങ്കാവ് വടക്കുഭാഗത്ത് മൂവാറ്റുപുഴയാറിൻെറ തീരസംരക്ഷണ ദൗത്യമാണ് വടയാർ ഇൻഫന്‍റ് ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും ഏറ്റെടുത്തത്. മുൻവർഷം കുട്ടികൾ ശുചീകരിച്ച് പൂങ്കാവനമാക്കിയ പ്രദേശം വീണ്ടും ശുചീകരിച്ച് മുള, കണ്ടൽ തുടങ്ങിയ തീരസംരക്ഷണ സസ്യങ്ങൾ നട്ടു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രുതി ദാസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്‍റ് വർഗീസ് വി.ജെ. അധ്യക്ഷതവഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് അംഗങ്ങളായ എസ്. സേതുലക്ഷ്മി , കെ. ആശിഷ്, സ്കൂൾ എച്ച്.എം ഇൻചാർജ് ബിനു കെ.പവിത്രൻ , സ്റ്റാഫ് സെക്രട്ടറി ബിനോയി ജോസഫ്, അധ്യാപകരായ എൽസിറ്റ് സ്കറിയ , സി.ടി. കാഞ്ചന, ഹൈന ഹെൻട്രി എന്നിവർ നേതൃത്വം നൽകി. പടം: വടയാർ ഇൻഫന്‍റ് ജീസസ് ഹൈസ്കൂളിലെ വിദ്യാർഥികൾ പൂങ്കാവനം ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.