പൊൻകുന്നം: മിനി സിവിൽ സ്റ്റേഷനിലെ അനധികൃത പാർക്കിങ് നിയന്ത്രിക്കാൻ കവാടങ്ങൾ തുറന്നിടുന്ന സമയം പരിമിതപ്പെടുത്തി. രാവിലെ ഒമ്പതുമുതൽ വൈകീട്ട് 5.30വരെ മാത്രം പ്രധാന കവാടങ്ങൾ തുറന്നിട്ടാൽ മതിയെന്നാണ് തീരുമാനം. യാത്രക്കാരടക്കം അവരുടെ വാഹനങ്ങൾ സിവിൽ സ്റ്റേഷൻ വളപ്പിൽ പാർക്ക് ചെയ്യുന്നുണ്ട്. പുലർച്ച മുതൽ ഇവർ പാർക്കിങ് ഇടം കൈയടക്കുന്നതിനാൽ ജീവനക്കാരുടെ പാർക്കിങ് സാധിക്കുന്നില്ലെന്നും ഓഫിസുകളിലെത്തുന്ന ജനങ്ങൾ റോഡിൽ വാഹനങ്ങൾ നിർത്തേണ്ടിവരുന്നുവെന്നുമാണ് പറയുന്നത്. വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ പരാതിയെ തുടർന്നാണ് കവാടം തുറക്കുന്നതിനും അടക്കുന്നതിനും സമയം നിശ്ചയിച്ചത്. KTL VZR 7 Civil Station ചിത്രവിവരണം പൊൻകുന്നം മിനി സിവിൽ സ്റ്റേഷനിലെ പാർക്കിങ് മേഖല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.