കോട്ടയം: പ്രവാചകനെ മോശമായി ചിത്രീകരിച്ച് കുമാരനല്ലൂർ മക്ക മസ്ജിദ് ഇമാമിന് കത്ത്. പോസ്റ്റ് കാർഡിലെഴുതിയ കത്ത് കഴിഞ്ഞ ദിവസം തപാലിലാണ് ലഭിച്ചത്. നാട്ടിൽ സമാധാന അന്തരീക്ഷവും സൗഹാർദവും നിലനിൽക്കണമെന്ന ആഗ്രഹത്താൽ ഇതിനെ തികഞ്ഞ അവജ്ഞയോടെ തള്ളുന്നതായി പള്ളി പരിപാലന സമിതി അറിയിച്ചു. എന്നാൽ വളരെ സൗഹാർദ അന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് അതിന് വിഘാതം സൃഷ്ടിക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും പള്ളിയിൽ ചേർന്ന യോഗം മുന്നറിയിപ്പ് നൽകി. പരിപാലന സമിതി പ്രസിഡന്‍റ് മുഹമ്മദ് ഫൈസൽ, സെക്രട്ടറി ഷിമാൽ എ റഷീദ്, ഇമാം അൻസ്സിൽ സഖാഫി എന്നിവർ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.