കോട്ടയം: ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൻെറ ചേരിക്കൽ ഭാഗത്ത് പാലം നിർമാണം അവസാനഘട്ടത്തിൽ. പാലത്തിൻെറ കോൺക്രീറ്റിങ് ഉൾപ്പെടെ ജോലികളാണ് ഇനിയുള്ളത്. ഗതാഗതം നിയന്ത്രിച്ചാണ് പ്രവൃത്തികൾ നടത്തുന്നത്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഇതുവഴി ഇരുചക്രവാഹനങ്ങളും നിരോധിക്കും. തിരുവാർപ്പ്, മലരിക്കൽ ഭാഗത്തുനിന്ന് ഇല്ലിക്കൽ ജങ്ഷൻ വഴി പോകേണ്ട വാഹനങ്ങൾ ചെങ്ങളം തിരുവാർപ്പ് യു.പി സ്‌കൂൾ റോഡുവഴിയാണ് (തിരുവാർപ്പ് യു.പി സ്‌കൂൾ വഴി അയ്യമ്മാത്ര പാലം) പോകുന്നത്. 10 കോടി മുടക്കിയാണ് റോഡ് ഇടിഞ്ഞുപോയ ഭാഗത്ത് പാലം നിർമിക്കുന്നത്. തറനിരപ്പിൽനിന്ന് രണ്ടടി പൊക്കത്തിലാണ് പാലം. 135 മീറ്റൽ നീളത്തിലും 7.5 മീറ്റർ റോഡും നടപ്പാതയുമടക്കം 9.75 മീറ്റർ വീതിയിലുമാണ് നിർമാണം. 24 സ്പാനുകളുണ്ടാവും. പൊതുമരാമത്ത് വകുപ്പാണ് നിർമിക്കുന്നത്. വെള്ളപ്പൊക്കം ബാധിക്കാത്ത രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. കുത്തൊഴുക്കുമൂലം പാലത്തിൻെറ താഴെയുള്ള കരഭാഗം ഇടിയാതിരിക്കാൻ ഈ ഭാഗത്ത് പ്രത്യേക സംരക്ഷണഭിത്തി തീർക്കും. കഴിഞ്ഞ ഡിസംബറിലാണ് തകർന്ന റോഡ് ഭാഗത്തെ പാലത്തിൻെറ നിർമാണം ആരംഭിച്ചത്. പാലത്തിൻെറ ഒരുവശത്തെ നിർമാണം പൂർത്തീകരിച്ചു. ഇതിൻൻെറ ഇരുവശങ്ങളിലും മണ്ണിട്ട് സർവിസ് റോഡിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ സൗകര്യം നൽകിയിരുന്നു. പാലത്തിൻെറ തൂണുകളുടെ നിർമാണജോലി നടക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടായത് പണി വീണ്ടും വൈകിച്ചു. ഇവിടത്തെ കെട്ടിടങ്ങൾക്ക് മണ്ണിടിച്ചിൽ ഭീഷണിയായി. മണ്ണിടിഞ്ഞ ഭാഗത്ത് മണൽചാക്കുകൾ നിരത്തി ബലപ്പെടുത്തും. 2020 ഏപ്രിൽ ഒന്നിനാണ് മീനച്ചിലാറിൻെറ സംരക്ഷണഭിത്തി തകർന്ന് റോഡിൻെറ ഒരുഭാഗം ആറ്റിലേക്ക് പതിച്ചത്. റോഡ് അപകടത്തിലായതോടെ സമീപത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലൂടെ താൽക്കാലിക റോഡ് നിർമിച്ച് ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു. KTL ILLIKKAL ഇല്ലിക്കൽ-തിരുവാർപ്പ് റോഡിൽ ചേരിക്കൽ ഭാഗത്ത് നിർമിക്കുന്ന പാലത്തിൻെറ കോൺക്രീറ്റ് ആരംഭിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.