സ്വകാര്യബസ് കാറിൻെറ പിന്നിലിടിച്ച് അപകടം കോട്ടയം: സ്വകാര്യബസ് കാറിൻെറ പിന്നിലിടിച്ച് അപകടം. കാർ യാത്രികനായ നെടുംകുന്നം സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച വൈകീട്ട് മൂന്നോടെ വടവാതൂരിനും മാധവൻപടിക്കും ഇടയിലായിരുന്നു അപകടം. കെ.കെ റോഡിൽ കോട്ടയത്തുനിന്ന് നെടുങ്കണ്ടം തൂക്കുപാലത്തേക്ക് പോകുകയായിരുന്ന 'കേരള എക്സ്പ്രസ്' എന്ന സ്വകാര്യബസാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ, കാർ രണ്ടുതവണ മലക്കംമറിഞ്ഞ് സമീപത്തെ വീടിൻെറ മതിലിൽ ഇടിച്ചാണ് നിന്നത്. അമിതവേഗത്തിലായിരുന്ന ബസ് കുറച്ചധികം മുന്നോട്ടുപോയ ശേഷമാണ് നിന്നത്. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ബസിൻെറ ആറ് ടയറും സഞ്ചാരയോഗ്യമല്ലെന്ന് കണ്ടെത്തിയതായും ബസ് കസ്റ്റഡിയിലെടുക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. KTL Car വടവാതൂരിനടുത്ത് സ്വകാര്യ ബസിടിച്ച് അപകടത്തിൽപെട്ട കാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.