കോട്ടയം: നഗരത്തിനുള്ളിൽ പരിഹാരമില്ലാതെ തുടരുകയാണ് ഗതാഗതക്കുരുക്ക്. മാർക്കറ്റിനുള്ളിലും ഉൾറോഡുകളിലും വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യുന്നതാണ് കാരണമാകുന്നത്. മാർക്കറ്റിനുള്ളിൽ പേ ആൻഡ് പാർക്ക് സംവിധാനമുണ്ടെങ്കിലും അതുപയോഗിക്കാതെ ചെറിയ റോഡിന് അരികത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ് പതിവ്. ലോഡ് ഇറക്കാനും കയറ്റാനും മറ്റാവശ്യങ്ങൾക്കുമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ ചെറുവാഹനങ്ങൾ മുതൽ മറ്റുവാഹനങ്ങൾക്കും ബൈക്ക് യാത്രികർക്കും തടസ്സം സൃഷ്ടിക്കുന്നുമുണ്ട്. നിരവധി സമയം മാർക്കറ്റിൽ ഗതാഗതക്കുരുക്ക് ഉണ്ടായിട്ടുള്ള സാഹചര്യം ഉണ്ടായിട്ടുണ്ട്. നോ പാർക്കിങ് സൈൻ ബോർഡുകൾ ഉണ്ടെങ്കിലും അവയെ പാടേ അവഗണിച്ചാണ് ചിലരുടെ പ്രവൃത്തികൾ. റോഡിനു നടുവിൽ വാഹനങ്ങൾ നിർത്തിയിട്ട് പോകുന്നതിനാൽ മറ്റു വാഹനങ്ങൾക്ക് മുന്നോട്ടുപോകാൻ സാധിക്കില്ല. പടം: KTL Market മാർക്കറ്റിനുള്ളിൽ വഴിമുടക്കി പാർക്ക് ചെയ്തിരിക്കുന്ന ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.