കോട്ടയം: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കോട്ടയം പട്ടണത്തിൽ നടന്നത് നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ്. ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൻെറ വാതിൽപോലും അടച്ചിട്ട്, സ്വന്തം ജനങ്ങളോട് ഇത്രത്തോളം ക്രൂരതകാട്ടിയ മറ്റൊരു ഭരണാധികാരിയെ ചരിത്രത്തിൽ ഒരിടത്തും കാണാനാവില്ല. മനുഷ്യൻെറ സഞ്ചാരസ്വാതന്ത്ര്യവും മൗലികാവകാശവും അടക്കം ബാരിക്കേഡുവെച്ച് തടഞ്ഞാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊലീസ് അഴിഞ്ഞാട്ടം നടത്തിയത്. മുഖ്യമന്ത്രിക്ക് സുരക്ഷ ഉറപ്പാക്കണമെന്നകാര്യത്തെ എതിർക്കുന്നില്ല. എന്നാൽ, ഇതിൻെറ പേരിൽ ജനങ്ങളെ ഒറ്റപ്പെടുത്തി, തടഞ്ഞുവെച്ച് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഒരു മുഖ്യമന്ത്രിക്ക് പോകാൻവേണ്ടി കെ.കെ റോഡ് പോലും ബാരിക്കേഡ് കെട്ടിയടച്ച് നാണക്കേടിൻെറ പുതിയ ചരിത്രം തീർത്തു. പ്രജകളെ ഇത്രത്തോളം ഭയപ്പെട്ട മറ്റൊരു ഭരണാധികാരിയെ ലോകത്തൊരിടത്തും കാണാനാവില്ലെന്നും നാട്ടകം സുരേഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.