വഴിയിൽ കുടുങ്ങി പിഞ്ചുകുഞ്ഞടക്കം കുടുംബം

കോട്ടയം: മാമോദീസ ചടങ്ങ് കഴിഞ്ഞ് കാറിൽ മടങ്ങിയ പിഞ്ചുകുഞ്ഞടക്കം കുടുംബത്തെയും മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പൊലീസ്​ തടഞ്ഞു. മൂലവട്ടം പത്തിൽ സുധീഷ് വർഗീസിന്‍റെയും സോഫിയയുടെയും മകൾ സയയുടെ മാമോദീസ ചടങ്ങ് കഴിഞ്ഞ്​ പുത്തനങ്ങാടി പള്ളിയിൽനിന്ന്​ മടങ്ങുകയായിരുന്നു ഇവർ. ഗതാഗതനിയന്ത്രണം മൂലം ഏറെ ചുറ്റി നാട്ടകം ഗെസ്റ്റ് ഹൗസിനു സമീപത്തെ വീടിനു രണ്ടു കിലോമീറ്റർ വരെയെത്തിയപ്പോഴാണ്​ പൊലീസ് തടഞ്ഞത്​. അരമണിക്കൂറോളം കാത്തുകിടന്ന്​ മുഖ്യമന്ത്രി ഗെസ്റ്റ്​ ഹൗസിൽനിന്ന്​ പുറപ്പെട്ടശേഷമാണ്​ ഇവർക്ക്​ പോകാനായത്​. KTG SAYA FAMILY -സുധീഷ് വർഗീസും സോഫിയയും മകൾ സയക്കൊപ്പം വഴിയിൽ കുടുങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.