മുഖ്യമ​ന്ത്രിക്കെതിരെ കോട്ടയത്ത്​ രണ്ടിടത്ത്​ കരി​ങ്കൊടി

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോട്ടയത്ത്​ യൂത്ത്​ കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരു​ടെ കരി​ങ്കൊടി പ്രതിഷേധം. പൊലീസിന്‍റെ കനത്ത സുരക്ഷക്കിടെയായിരുന്നു കരി​ങ്കൊടി കാട്ടൽ. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ ​പ​ങ്കെടുക്കാൻ മാമ്മൻ മാപ്പിള ഹാളിലേക്കുള്ള യാത്രക്കിടെയായിരുന്നു ആദ്യ പ്രതിഷേധം. മൂലേടം മേൽപാലത്തിനുസമീപത്ത്​ യുവമോർച്ചയാണ്​ കരിങ്കൊടി കാട്ടിയത്. വാഹനം കടന്നുപോകുന്നതിനിടെ റോഡരികിൽനിന്ന്​ കരി​ങ്കൊടി കാട്ടിയവരെ പൊലീസ്​ അറസ്റ്റ്​ ചെയ്ത്​ നീക്കി. ജില്ല പ്രസിഡന്‍റ്​ അശ്വന്ത് മാമലശ്ശേരി, ബി.ജെ.പി കോട്ടയം മണ്ഡലം പ്രസിഡന്‍റ്​ അരുൺ മൂലേടം എന്നിവരാണ്​ അറസ്റ്റിലായത്​. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടു. സമ്മേളനശേഷം​ മടങ്ങുമ്പോൾ നാഗമ്പടത്തായിരുന്നു യൂത്ത്​ കോൺഗ്രസ്​ പ്രതിഷേധം. കരി​ങ്കൊടിയുമായി മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക്​ കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്​ തടയുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്തു. സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ടോം കോര അഞ്ചേരിൽ, സിജോ ജോസഫ്, ജില്ല പഞ്ചായത്ത്​ അംഗം പി.കെ. വൈശാഖ്, നിയോജകമണ്ഡലം പ്രസിഡന്‍റ്​ രാഹുൽ മറിയപ്പള്ളി, അനൂപ് അബൂബക്കർ എന്നിവരാണ് കരിങ്കൊടി കാട്ടിയത്. നേരത്തേ, പ്രതിഷേധം ഉയർത്താൻ ശ്രമിച്ച ജില്ല പ്രസിഡന്‍റ്​ ചിന്‍റു കുര്യൻ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വാഹനത്തിൽവെച്ച്​ പൊലീസ്​ മർദിച്ചതായി യൂത്ത്​ കോൺഗ്രസ്​ ആരോപിച്ചു. അതിനിടെ, അറസ്റ്റ്​ ചെയ്ത യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച്​ കോട്ടയം ഈസ്റ്റ്​ പൊലീസ്​ സ്​റ്റേഷന്​ മുന്നിലേക്ക്​ കോൺഗ്രസ്​ പ്രവർത്തകർ സംഘടിച്ചെത്തിയത്​ നേരിയ സംഘർഷത്തിനിടയാക്കി. ഡി.സി.സി പ്രസിഡന്‍റ്​ നാട്ടകം സുരേഷ്​, കെ.പി.സി.സി ജനറൽ സെ​ക്രട്ടറി ജോസി സെബാസ്റ്റ്യൻ, ​ബ്ലോക്ക്​ പഞ്ചായത്ത്​ അംഗം സിബി കൊല്ലാട്​ എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ്​ പ്രവർത്തകർ എത്തിയത്​. ഇതോടെ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരെ ജാമ്യത്തിൽ വിട്ടയച്ചു. പടം: DP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.