ചങ്ങനാശ്ശേരി: ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതൃത്വവും കാര്യക്ഷമതയുള്ള ഉദ്യോഗസ്ഥവൃന്ദവും പൗരബോധമുള്ള ജനസമൂഹവും ഐക്യബോധത്തോടെയും അഴിമതിരഹിതമായും പ്രവർത്തിച്ചാൽ മാത്രമേ രാജ്യം പുരോഗതി നേടുകയുള്ളൂവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സിവിൽ സർവിസ് പരീക്ഷയിൽ മലയാളികളിൽ ഒന്നാമനായും ഇന്ത്യയിൽ 21ആം റാങ്ക് നേടിയും വിജയിച്ച ദിലീപ് കെ.കൈനിക്കരക്ക് ചങ്ങനാശ്ശേരി പൗരാവലി നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജോബ് മൈക്കിൾ എം.എൽ.എ അധ്യക്ഷതവഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ ഫാ. ഡോ. തോമസ് പാടിയത്ത് അനുഗ്രഹപ്രഭാഷണം നടത്തി. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം ഹരികുമാർ കോയിക്കൽ, ഡോ. റൂബിൾ രാജ്, ജോസുകുട്ടി നെടുമുടി, സിബി മുക്കാടൻ, ജോസഫ് പായിക്കാടൻ, വിമൽ ചന്ദ്രൻ, കുര്യൻ തൂമ്പുങ്കൽ എന്നിവർ സംസാരിച്ചു. പൗരാവലിയുടെ ഉപഹാരം മന്ത്രി റോഷി അഗസ്റ്റിനും ഹരികുമാർ കോയിക്കലും ചേർന്ന് സമ്മാനിച്ചു. ദിലീപ് കെ.കൈനിക്കര മറുപടിപ്രസംഗം നടത്തി. KT L CHR 2 minister സിവിൽ സർവിസ് പരീക്ഷയിൽ മലയാളികളിൽ ഒന്നാമനായും ഇന്ത്യയിൽ 21ആം റാങ്ക് നേടിയും വിജയിച്ച ദിലീപ് കെ.കൈനിക്കരക്ക് ചങ്ങനാശ്ശേരി പൗരാവലി നൽകിയ സ്വീകരണയോഗം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.