ഈരാറ്റുപേട്ട: പ്രവാചകനിന്ദക്കെതിരെ ഈരാറ്റുപേട്ട സംയുക്ത മഹല്ല് ജമാഅത്തും മുസ്ലിം കോഓഡിനേഷൻ കമ്മിറ്റിയും ചേർന്ന് നൈനാർ മസ്ജിദ് അങ്കണത്തിൽ പ്രതിഷേധ സദസ്സ് നടത്തി. ഇമാം ഏകോപന സമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് സക്കീർ അധ്യക്ഷതവഹിച്ചു. അൽഅമീൻ ട്രസ്റ്റ് ചെയർമാൻ ടി.പി.എം ഇബ്രാഹീം ഖാൻ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഭാരവാഹികളായ കെ.ഇ. പരീത്, പി.എസ്. ഷഫീക്ക്, ഇമാം മുഹമ്മദ് ഇസ്മായിൽ മൗലവി, ഇമാം സുബൈർ മൗലവി, മുൻ നഗരസഭ ചെയർമാൻ വി.എം. സിറാജ്, കെ.എ. സമീർ, സുബെർ വെള്ളാപ്പള്ളി, പി.എച്ച്. ജാഫർ, പി.എ. ഹാഷിം, കൊച്ചുമുഹമ്മദ് വല്ലത്ത്, എൻ.എം. നിയാസ് തുടങ്ങിയവർ സംസാരിച്ചു. പടം. ഈരാറ്റുപേട്ടയിൽ നടന്ന പ്രതിഷേധസദസ്സ് ഇമാം ഏകോപനസമിതി ചെയർമാൻ മുഹമ്മദ് നദീർ മൗലവി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.