ഭിന്നശേഷിക്കാർക്ക് സഹായോപകരണങ്ങൾ നൽകി

കോട്ടയം: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗക്കാർക്കുള്ള സഹായ ഉപകരണ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.വി. സുനിൽ അധ്യക്ഷതവഹിച്ചു. മോൻസ് ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി മുഖ്യാതിഥിയായി. കടുത്തുരുത്തി ബ്ലോക്കിലെ തെരഞ്ഞെടുത്ത 178 പേർക്കാണ് വീൽചെയർ, സി.പി വീൽചെയർ, ട്രൈ സൈക്കിൾ, ബ്രെയ്‌ലി കെയിൻ, എൽബോ ക്രച്ചസ്, എം.എസ്.ഐ.ഇ.ഡി കിറ്റ്, വാക്കർ തുടങ്ങിയ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത്​ അംഗം ജോസ് പുത്തൻകാല, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ നയന ബിജു, ആരോഗ്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്സൻ സെലീനാമ്മ ജോർജ്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ സൈനമ്മ ഷാജു, ടി.കെ. വാസുദേവൻ നായർ, പി.ആർ. സുഷമ, ബ്ലോക്ക് പഞ്ചായത്ത്​ അംഗങ്ങളായ സ്‌കറിയ വർക്കി, നളിനി രാധാകൃഷ്ണൻ, ജിഷ രാജപ്പൻ നായർ, കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സി.ബി. പ്രമോദ് എന്നിവർ പങ്കെടുത്തു. ഫോട്ടോ: KTL bhinnasheshi upakaranam കോട്ടയം പാർലമെന്‍റ്​ മണ്ഡലത്തിലെ മുഴുവൻ ഭിന്നശേഷിക്കാർക്കും കേന്ദ്രസർക്കാറി‍‍ൻെറ എ.ഡി.ഐ.പി പദ്ധതിയിൽ ഉൾപ്പെടുത്തി സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നതി‍ൻെറ ഭാഗമായി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വിതരണോദ്ഘാടനം തോമസ് ചാഴികാടൻ എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.