മുണ്ടക്കയം: കനത്ത മഴയിലും പ്രവാചക നിന്ദക്കെതിരെ പ്രതിഷേധ റാലി. മേഖല ലജ്‌നത്തുല്‍ മുഅല്ലിമീൻ, പൗരാവകാശ സംരക്ഷണ സമിതി, മേഖലയിലെ 17ഓളം ജമാഅത്തുകളുടെയും ആഭിമുഖ്യത്തിലാണ് റാലി സംഘടിപ്പിച്ചത്. പ്രവാചകനെ അധിക്ഷേപിച്ചവരെ അറസ്റ്റ് ചെയ്യുംവരെ പ്രതിഷേധം തുടരുമെന്നു ഭാരവാഹികള്‍ അറിയിച്ചു. സമ്മേളനം ജമാഅത്ത് പ്രസിഡന്‍റ് പി.കെ. നാസർ ഉദ്ഘാടനം ചെയ്തു. മഹല്ല് കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ ഷാജഹാൻ മൗലവി അധ്യക്ഷതവഹിച്ചു. കേരള യുവജന ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് ഇരവുപാലം ഷംസുദ്ദീൻ മന്നാനി മുഖ്യപ്രഭാഷണം നടത്തി. സ്വാഗതസംഘം കൺവീനർ നവാസ് തോപ്പിൽ ഷമീർ കൂരിപ്പാറ, ഉനൈസ് മൗലവി, പി.കെ. സുബൈർ മൗലവി, കലാം മൗലവി, റഷീദ് മൗലവി, ഹംസ മൗലവി, അയ്യൂബ് ഖാൻ, കമർ മുളമൂട്ടിൽ, സാജിദ് എ.ബി.സി, പി.കെ. ഷിഹാബ്, അലിയാർ, നജീബ് എന്നിവർ പങ്കെടുത്തു. KTL w BL MDKM PradhiShedam പ്രവാചക നിന്ദക്കെതിരെ മുണ്ടക്കയത്ത് നടന്ന പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.