പ്രവാചകനെ നിന്ദിച്ചതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചു

എരുമേലി: പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച സംഘ്​പരിവാർ പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന്​ മഹല്ല​ മുസ്​ലിം ജമാഅത്ത് പരിപാലന സമിതി പ്രധാനമന്ത്രിയോടും കേന്ദ്ര-സംസ്ഥാന സർക്കാറുകളോടും ആവശ്യപ്പെട്ടു. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കാതെ മൗനംപാലിക്കുന്ന കേന്ദ്രസർക്കാറി‍ൻെറ നടപടി അപലപനീയവും നിരുത്തരവാദിത്തപരവുമാണെന്നും യോഗം ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു. ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ്, സെക്രട്ടറി സി.എ.എം. കരീം, ഇമാം ഹാമിദ് ഖാൻ ബാഖഫി, സി.യു. കരീം, നിസാർ പ്ലാമൂട്ടിൽ, ഫൈസൽ മാവുങ്കൽപുരയിടം, ഷിഹാബ്, കരീം വെട്ടിയാനിക്കൽ, അൻസാരി പാടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.