സ്വർണക്കടത്ത്​ പ്രതികളെ വിലയ്​ക്കെടുത്ത്​ ആർ.എസ്​.എസ്​ ഉപയോഗിച്ചു -ഇ.പി. ജയരാജൻ

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ അപവാദപ്രചാരണങ്ങൾ അതിന്‍റെ പാട്ടിന്​പോകുമെന്ന്​ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സ്വർണക്കടത്ത് കേസിലെ രണ്ട്​ പ്രതികളെ വൻ തുക നൽകി സംഘ്​പരിവാർ അനുകൂല സ്ഥാപനത്തിൽ കുടിയിരുത്തുകയായിരുന്നു. ഇവരെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാനുള്ള ആലോചനയിലായിരുന്നു കുറച്ചുനാളായി ആർ.എസ്​.എസ്​. ഇപ്പോൾ കോൺഗ്രസ്​ പിന്തുണ ലഭിച്ചതോടെ പുറത്തേക്ക്​ ​​​വന്നു. തൃക്കാക്കരയിൽ ജയിച്ചതിന്‍റെ അഹങ്കാരത്തിൽ ആർ.എസ്​.എസിനൊപ്പം കോൺഗ്രസ്​ ചേർന്നു. ഇതുകൊണ്ടൊന്നും ഇടതുപക്ഷത്തെ കളങ്കപ്പെടുത്താനാകില്ല. കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളന ഭാഗമായി കോട്ടയം തിരുനക്കര മൈതാനത്ത് ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡിയെ ഉപയോഗിച്ച്​ സംസ്ഥാന സർക്കാറിനെ അസ്ഥിരപ്പെടുത്താനും ​ശ്രമം നടക്കുന്നുണ്ട്​. അന്വേഷണ ഏജൻസികൾ അ​ന്വേഷിച്ച്​ ​ തള്ളിയത്​ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത്​ ഇതിനാണ്​. ജനങ്ങളും ഇത്​ തള്ളിയതാണ്​. പ്രതിപക്ഷത്തിന്​ ഇപ്പോൾ ആർ.എസ്​.എസിന്‍റെ സ്വരമാണെന്നും ജയരാജൻ കുറ്റപ്പെടുത്തി. പ്രവാചകനിന്ദയിൽ എന്താണ്​ കോൺഗ്രസ്​ നിലപാട്. ലോകരാജ്യങ്ങൾക്ക്​ മുന്നിൽ ഇന്ത്യ തലകുനിച്ച്​ നിൽക്കുകയാണ്​. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഭാവി അപകടപ്പെടുത്തുന്ന നിലപാടാണ്​ കേന്ദ്രം ഇതിൽ സ്വീകരിക്കുന്നത്​. പ്രധാനമന്ത്രിയോ കേന്ദ്ര ആഭ്യന്തരമന്ത്രിയോ പ്രതികരിക്കാൻ തയാറായിട്ടില്ല. ഇതിലൂടെ ആർ.എസ്​​.എസ്​ അജണ്ടയാണ്​ പ്രസ്താവനക്ക്​ പിന്നിലെന്ന്​​ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കെ.ജി.ഒ.എ സംസ്ഥാന പ്രസിഡന്‍റ്​ ഡോ.എം.എ. നാസർ അധ്യക്ഷത വഹിച്ചു. പന്ന്യൻ രവീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ, കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി, കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ. മോഹനചന്ദ്രൻ, സ്വാഗതസംഘം ജനറൽ കൺവീനർ ആർ. അർജുനൻ പിള്ള എന്നിവർ സംസാരിച്ചു. പ്രകടനത്തിനുശേഷമായിരുന്നു പൊതുസമ്മേളനം. പൊലീസ് പരേഡ് മൈതാനത്തുനിന്ന്​ ആരംഭിച്ച പ്രകടനം തിരുനക്കര മൈതാനത്ത് സമാപിച്ചു. വിവിധ നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ശനിയാഴ്ച പ്രതിനിധി സമ്മേളനം നടക്കും. രാവിലെ 11ന്​ കോട്ടയം കെ.സി. മാമ്മൻ മാപ്പിള ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.