മുണ്ടക്കയം: മുണ്ടക്കയം, എരുമേലി പ്രദേശങ്ങളിലെ മത്സ്യവ്യാപാര സ്ഥാപനങ്ങളിൽ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി ഫുഡ് സേഫ്റ്റി ഓഫിസർമാരായ നിമ്മി അഗസ്റ്റിൻ, ഐശ്വര്യ എന്നിവർ സംയുക്തമായി പരിശോധന നടത്തി. കേടായ മത്സ്യങ്ങൾ കണ്ടെടുത്ത എരുമേലിയിലെ രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കു നോട്ടീസ് നൽകി. മത്സ്യം പെട്ടെന്ന് കേടാകുന്നത് വേണ്ടത്ര ഐസ് ഉപയോഗിക്കാത്തതിനാലാണെന്ന് ഇവർ പറഞ്ഞു. മീനിന്‍റെ അതേ അളവിൽ ഐസ് ഇട്ടുവെക്കണം. എന്നാൽ, പലപ്പോഴും വ്യാപാരികൾ ഇത് ചെയ്യാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.