പൊൻകുന്നം: മുറിച്ചുമാറ്റിയ മരത്തിന്‍റെ ചില്ലകൾ ദേശീയപാതയോരത്ത് കൂട്ടിയിട്ടിരിക്കുന്നത് കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. ദേശീയപാതയോരത്ത് പൊൻകുന്നം കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ വൻ തണൽമരം അപകട ഭീഷണിയെ തുടർന്നാണ് ദേശീയപാതാ അധികൃതർ മുറിച്ചുമാറ്റാൻ തീരുമാനിച്ചത്. വെട്ടിമാറ്റുന്നതിന്‍റെ ഭാഗമായി കുറച്ചു ശിഖരങ്ങൾ മുറിച്ചു. ഇതിന്‍റെ ചില്ലകളാണ് ദേശീയ പാതയോരത്ത് നിക്ഷേപിച്ചത്. കൊടുംവളവുള്ള പ്രദേശത്ത് ചില്ലകൾ കൂട്ടിയിട്ടതോടെ കാൽനടയാത്രക്കാർ റോഡിലൂടെ നടക്കേണ്ട സ്ഥിതിയാണ്. KTL VZR 1 NH Tree ചിത്രവിവരണം പൊൻകുന്നം കെ.എസ്.ഇ.ബി.ഓഫിസിന് സമീപം ദേശീയ പാതയോരത്ത് അപകടകരമായ നിലയിൽ കൂട്ടിയിട്ട മരച്ചില്ലകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.