അമിത പലിശ: നട്ടാശ്ശേരി സ്വദേശിക്കെതിരെ കേസ്​

ആറു വാഹനം പിടി​ച്ചെടുത്തു ഗാന്ധിനഗർ: അനധികൃത പണമിടപാട് നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ട നാലു കാറും രണ്ടു ബൈക്കും പണമിടപാട് രേഖകളും പിടിച്ചെടുത്തു. കോട്ടയം നട്ടാശേരി പുത്തേട്ട് പ്യാരിലാലിന്‍റെ വീട്ടിൽനിന്നാണ് വാഹനങ്ങളും രേഖകളും പിടിച്ചെടുത്തത്. ഇയാൾക്കെതിരെ കേസ് എടുത്തു. അമിത പലിശക്ക്​ പണം നൽകുകയും ഉറപ്പിനായി ഉടമകളിൽനിന്ന് വാഹനങ്ങൾ പ്യാരിലാൽ കൈവശം വെക്കുകയും ചെയ്തിരുന്നു. വാഹനം ഇല്ലാത്തവരിൽനിന്ന്​ മുദ്രപ്പത്രത്തിൽ എഴുതിയ രേഖകൾ കൈവശപ്പെടുത്തും. ജില്ല പൊലീസ് മേധാവി ശിൽപക്ക്​ കിട്ടിയ രഹസ്യസന്ദേശത്തെ തുടർന്ന് ഗാന്ധിനഗർ എസ്.ഐ വിദ്യ, എസ്.ഐ മാർട്ടിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.