പി.സി. ജോർജിന്‍റെ വീട്ടിലേക്ക്​ സി.പി.എം മാർച്ച്​

ഈരാറ്റുപേട്ട: മുഖ്യമന്ത്രി പിണറായി വിജയനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച്​ പി.സി. ജോർജിന്‍റെ വീട്ടിലേക്ക്​ സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച്​ നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത്​ പാലാ എസ്​.പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം നിലയുറപ്പിച്ചു. ചേന്നാട് കവലയിൽനിന്ന്​ പി.സി. ജോർജിന്‍റെ വീട്ടിലേക്കുള്ള വഴി പൂർണമായി പൊലീസ് അടച്ചു. ബാരിക്കേഡിന് സമീപത്ത് ജലപീരങ്കിയും ഉണ്ടായിരുന്നു. മുട്ടം കവലയിൽനിന്ന്​ ആരംഭിച്ച പ്രകടനം ചേന്നാട് കവലയിൽ അവസാനിച്ചു. തുടർന്ന് ചേർന്ന പ്രതിഷേധയോഗം സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം ജോയി ജോർജ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, കമ്മിറ്റി അംഗങ്ങളായ രമേഷ് ബി. വെട്ടിമറ്റം, അഡ്വ. വി.എൻ. ശശിധരൻ, സി.എം. സിറിയക്, പി.ആർ. ഫൈസൽ എന്നിവർ സംസാരിച്ചു. ----------- ഫോട്ടോ പി.സി. ജോർജിന്‍റെ വീട്ടിലേക്ക്​ സി.പി.എം പൂഞ്ഞാർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.