. പ്രകടനം ഇന്ന് കോട്ടയം: കേരള ഗസറ്റഡ് ഓഫിസേഴ്‌സ് അസോസിയേഷൻ (കെ.ജി.ഒ.എ) സംസ്ഥാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. മാമ്മൻമാപ്പിള ഹാളിൽ നടക്കുന്ന സമ്മേളനത്തിന് തുടക്കംകുറിച്ച് രാവിലെ 9.30ന് പതാക ഉയർത്തും. വൈകീട്ട് മൂന്നിന് സംസ്ഥാന കൗൺസിൽ രൂപവത്കരണവും തെരഞ്ഞെടുപ്പും നടക്കും. വൈകീട്ട് 4.30ന് പ്രകടനവും നടക്കും. പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന പ്രകടനം അഞ്ചിന് തിരുനക്കര മൈതാനത്ത് എത്തും. തുടർന്ന് ചേരുന്ന പൊതുസമ്മേളനം എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. ശനിയാഴ്ച രാവിലെ 11ന് നടക്കുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് 4.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 11.30ന് കേന്ദ്ര- സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ എന്ന വിഷയത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഭാഷണം നടത്തും. വൈകീട്ട് മൂന്നിന് ചേരുന്ന യാത്രയയപ്പ് സമ്മേളനം വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.