മൂന്നാർ: പ്ലസ് ടു വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു. നല്ലതണ്ണി എസ്റ്റേറ്റിലെ ആറുമുറി ലയത്തിൽ ബ്രിജീഷാണ് (19)അറസ്റ്റിലായത്. സെവൻമല എസ്റ്റേറ്റിൽ മേയ് 12നാണ് സംഭവം നടന്നത്. പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ വൈരാഗ്യത്തിൽ വഴിയിൽ വെച്ച് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ ബ്ലേഡ് ഉപയോഗിച്ച് പ്രതി ശരീരം മുറിച്ച് തോട്ടിൽ ചാടി. പരിക്കേറ്റ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. പെൺകുട്ടി നേരത്തേതന്നെ വീട്ടിലേക്ക് മടങ്ങിയെങ്കിലും ബ്രിജേഷ് ബുധനാഴ്ചയാണ് ഡിസ്ചാർജ് ആയത്. അപ്പോൾതന്നെ മൂന്നാർ എസ്.എച്ച്.ഒ കെ. മനേഷ് പൗലോസിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പിന്നീട് സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. ചിത്രം 1 പ്ലസ് ടു വിദ്യാർഥിനിയെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.