KTL CHRY VELLICHAM ചങ്ങനാശ്ശേരി ഫാത്തിമപുരം ബി.ടി.കെ സ്കൂളിൽ പദ്ധതിക്ക് തുടക്കംകുറിച്ച് സ്കൂൾ പി.ടി.എ പ്രസിഡന്‍റ് എം.എ സിയാദ്, പ്രധാനധ്യാപിക സിസ്റ്റർ അഞ്ചലി ജോസിന് പത്ര കോപ്പി കൈമാറി ഉദ്ഘാടനം ചെയ്യുന്നു. വാർഡ് അംഗം രാജു പി. ചാക്കോ, മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്‍റ് ഓഫിസർ മുഹമ്മദ് അഫ്ജാൻ പി.എ, സിസ്റ്റർ ലിൻസ് മേരി എന്നിവർ സമീപം ------ കെ-റെയിൽ കുറ്റിപറിച്ച സ്ഥലങ്ങളിൽ തൈനട്ട് യൂത്ത് കോൺഗ്രസ് കോട്ടയം: കെ-റെയിൽ സർവേക്കല്ല് പിഴുതെറിഞ്ഞ കുഴികളിൽ തൈനട്ട് യൂത്ത് കോൺഗ്രസ്. കെ-റെയിൽ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി യൂത്ത് കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ പറിച്ചെറിഞ്ഞ കുഴികളിലാണ് തൈനട്ടത്. ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സർവേക്കൽ പറിച്ച കുഴിയിൽ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് വൃക്ഷത്തെ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് ചിന്‍റ് കുര്യൻ ജോയ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ്, ജിൻഷാദ് ജിന്നാസ് , യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് സോബിച്ചൻ കണ്ണംമ്പള്ളി എന്നിവർ സംസാരിച്ചു. --- പടം KTL YOUTH KALLU ചങ്ങനാശ്ശേരി തൃക്കൊടിത്താനത്തെ സർവേക്കൽ പറിച്ച കുഴിയിൽ ഡി.സി.സി പ്രസിഡന്‍റ് നാട്ടകം സുരേഷ് വൃക്ഷത്തൈ നടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.