രാമപുരം: മദ്യപിച്ചശേഷം കുപ്പികൾ നെല്‍പാടത്ത് തള്ളുന്നത് കർഷർക്ക് ദുരിതമാകുന്നു. രാമപുരം വെള്ളിലാപ്പിള്ളി വൃദ്ധസദനത്തിന് സമീപ പടശേഖരത്തും അമനകര ഭരതസ്വാമി ക്ഷേത്രം റോഡിലെ പാടശേഖരത്തുമാണ് കുപ്പികൾ കൂട്ടമായി തള്ളുന്നത്. കൃഷിയാവശ്യത്തിനായി കര്‍ഷകര്‍ പാടത്തിറങ്ങുമ്പോള്‍ കാലില്‍ കുപ്പിച്ചില്ല് കയറുന്നത് നിത്യസംഭവമാണ്. ഭക്ഷണസാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് പൊതികളും കൃഷിസ്ഥലത്തേക്കാണ് വലിച്ചെറിയുന്നത്. കുപ്പികളിൽ ചിലത് പൊട്ടിച്ചിടുന്നത് കർഷകർക്ക് കടുത്ത ദുരിതമാണ്. പലയിടത്തും കുപ്പിച്ചില്ല് എടുത്തുകളയാൻപോലും കഴിയാത്ത വിധത്തില്‍ ചെറുതായിട്ടാണ് പൊടിഞ്ഞത്. ചിലയിടങ്ങളില്‍ മദ്യപാനികള്‍ കൂട്ടമായെത്തി തമ്പടിച്ചാണ് മദ്യപാനം നടത്തുന്നത്. നെല്‍പാടത്തിന് പുറമെ പലയിടങ്ങളിലും കപ്പകൃഷി ചെയ്യുന്നിടത്തും കുപ്പിച്ചില്ല് നിക്ഷേപിക്കാറുണ്ടെന്ന് കർഷകർ പറയുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.