വെള്ളൂർ: യാത്രക്കിടെ യുവതിയെ ശല്യം ചെയ്തതതിന് യാത്രക്കാർ പിടികൂടിയ യുവാവിന് ട്രെയിനിൽനിന്ന് വീണ് ഗുരുതരപരിക്ക്. ശനിയാഴ്ച രാത്രി ഒമ്പതോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. എറണാകുളത്തുനിന്ന് കോട്ടയത്തേക്ക് പോയ പാസഞ്ചർ ട്രെയിനിലെ യാത്രക്കാരിയായിരുന്ന യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറി. സഹയാത്രികർ ഇക്കാര്യം പിറവം സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചു. തുടർന്ന് ട്രെയിൻ പിറവം സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ ഇയാളെ പുറത്തിറക്കി ചോദ്യം ചെയ്തു. ഇതിനിടെ ട്രെയിൻ പുറപ്പെടുന്നതുകണ്ട യുവാവ് കയറാൻ തുടങ്ങുമ്പോൾ പിടിവിട്ട് ട്രാക്കിൽവീണു. തലക്ക് ഗുരുതര പരിക്കേറ്റ ഇയാളെ പൊലീസ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.