മുണ്ടക്കയം: മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ വിതരണവും നടത്തി. ആരോഗ്യ പ്രവർത്തകർക്ക് ആതുരവൃക്ഷം എന്ന പേരിലാണ് നൂറ്റമ്പതിൽപരം തൈകൾ നൽകിയത്. വാർഡ് അംഗം വി.എൻ. ജാൻസി അധ്യക്ഷത വഹിച്ചു. പി.ആർ.ഒ അരുൺ ആണ്ടൂർ, എം.എം.ടി അസി. ഡയറക്ടർ ഫാ. സിജു ഞള്ളിമാക്കൽ എന്നിവർ ഉദ്ഘാടനം ചെയ്തു. പൂമരത്തണൽ കോഓഡിനേറ്റർ സുനിൽ സുരേന്ദ്രൻ വൃക്ഷത്തൈ വിതരണം ചെയ്തു. ഡോ. ജോസി മാത്യു, ഡോ. കുഞ്ചെറിയ, ഡോ. ജോൺ മാത്യു, ഡോ. ഡിറ്റിൻ ജോസഫ്, നഴ്സിങ് സ്കൂൾ പ്രിൻസിപ്പൽ സി. ആനി തുടങ്ങിയവർ തൈകൾ ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.