പാറത്തോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ പാറത്തോട് ടൗൺ ചുറ്റിപ്രകടനം നടത്തി. തുടർന്ന് ചേർന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ടി.എം. ഹനീഫ അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് പാറത്തോട് മണ്ഡലം പ്രസിഡന്‍റ് സിബി നമ്പുടാകം, വിപിൻ അറയ്ക്കൽ, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്‍റ് സൈനുൽ ആബ്ദീൻ, മോഹൻദാസ് പഴുമല, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ സുരേന്ദ്രൻ കൊടിത്തോട്ടം, ഷാജി തുണ്ടിയിൽ, ഹാഷിം പാറത്തോട്, പി.എ. നൈസാം, സുബൈർ എന്നിവർ സംസാരിച്ചു. ---------- KTL Umathomas Parathode കോൺഗ്രസ് പ്രവർത്തകർ പാറത്തോട്ടിൽ നടത്തിയ ആഹ്ലാദപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.