തയ്യൽക്കടകളിൽ തുന്നൽമേളം

കോട്ടയം: അടുത്തയാഴ്ച സ്കൂളുകൾ തുറക്കുന്നതിനോട്​ അനുബന്ധിച്ച്​ കുട്ടികൾക്ക്​ ധരിക്കാനുള്ള യൂനിഫോമുകൾ തയ്ക്കുന്നതിലുള്ള തിരക്കുകളാണ്​ ഓരോ തയ്യൽക്കടകളിലും. കഴിഞ്ഞ ആഴ്ചയോടെ സ്കൂളുകളിൽനിന്ന്​ യൂനിഫോമി​‍ൻെറ തുണികൾ ​ലഭിച്ചുതുടങ്ങി. നഗരത്തിലെ ഓരോ തയ്യൽക്കടകളിലും വിവിധ സ്കൂളുകളിൽനിന്നുമുള്ള യൂനിഫോമുകളും കുട്ടികളുമായി നിൽക്കുന്ന രക്ഷിതാക്കളുടെ തിരക്കാണ്​. ഷർട്ടിന്​ 300രൂപ, നിക്കറിന്​ 300, പാന്‍റിന്​ 400, പെൺകുട്ടികളുടെ ചുരിദാർ സെറ്റിന്​ 350 എന്നിങ്ങനെയാണ്​ നിരക്ക്​. അളവുകൾക്കനുസരിച്ച്​ നിരക്കിൽ വ്യത്യാസം വരുമെന്ന്​ 25 വർഷങ്ങളായി നഗരത്തിൽ തയ്യൽക്കട നടത്തുന്ന മുത്തുകൃഷ്ണൻ പറയുന്നു കുറഞ്ഞ ദിവസങ്ങൾകൊണ്ട്​ പരിമിതമായ തൊഴിലാളികളെ കൊണ്ടാണ്​ ഓർഡറുകൾ ചെയ്തുകൊടുക്കുന്നത്​. കോവിഡ്​ സമയത്ത്​ തൊഴിലാളികൾ കുറഞ്ഞിരുന്നു. സീസൺ അടുത്തപ്പോൾ അവരെ കിട്ടാതായി. സ്കൂളുകളുടെ ഓർഡർ എടുത്തതും പതിവുകാർ സമീപിക്കുന്നതുമായ തയ്യൽക്കടകൾ നഗരത്തിൽ നിരവധിയുണ്ട്.​ പടം: KTL Uniform കുട്ടികൾക്കായുള്ള യൂനിഫോമുകളുടെ തയ്യൽ ജോലികളിൽ വ്യാപൃതനായിരിക്കുന്ന മുത്തുകൃഷ്ണൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.