യുവാവിന്റെ സി.സി ടി.വി ദൃശ്യം
കൊല്ലം: മേയർ ഹണിക്കെതിരെ വധഭീഷണിയുമായി യുവാവെത്തിയെന്ന് പരാതി. കത്തിയുമായി മേയറുടെ വീടിന് സമീപത്തെത്തി യുവാവ് വധഭീഷണി മുഴക്കിയതായാണ് പരാതി. ശനിയാഴ്ച രാവിലെ ഏഴോടെ ഉളിയക്കോവിൽ വൈദ്യശാല ജങ്ഷനിലെ മേയറുടെ വീടിന് സമീപമെത്തിയ യുവാവ് കടകളിലും സമീപവാസികളോടും മേയറെക്കുറിച്ച് അന്വേഷിച്ചു. കൈവശം കത്തിയും കരുതിയിരുന്നു. മത്സ്യത്തൊഴിലാളിയായ റോസമ്മയോട് മേയറെപ്പറ്റി തിരക്കിയ യുവാവ് മേയറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നു.
സംശയം തോന്നിയ റോസമ്മ സംഭവം മേയറുടെ ശ്രദ്ധയിൽപെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. മുമ്പും നിരവധി തവണ കത്തിയുമായി യുവാവ് മേയറുടെ വീടിനു മുന്നിലെത്തിയതായി കണ്ടെത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയുടെ മുഖം വ്യക്തമല്ലെന്നും സംഭവം നേരിട്ട് കണ്ടിട്ടില്ലെന്നും കാരണം വ്യക്തമല്ലെന്നും മേയർ പറഞ്ഞു. ശനിയാഴ്ച തന്നെ മേയർ കമീഷണർക്കും കൊല്ലം ഈസ്റ്റ് പൊലീസിലും പരാതി നൽകി. പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.