പാലത്തിന്റെ ഒരുഭാഗം അടച്ച നിലയിൽ
കൊട്ടിയം: കല്ലുംതാഴം മുതൽ അയത്തിൽ വരെയുള്ള ബൈപാസ് റോഡ് അടച്ചിടുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ എങ്ങും എത്തിയില്ല.
റോഡ് അടച്ചിടുന്നതിന് മുന്നോടിയായി അയത്തിൽ ജങ്ഷനിലെ മേൽ പാലത്തിനടിയിലൂടെ ഇരുവശത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്ന ജില്ല ഭരണകൂടത്തിന്റെ വാക്ക് പാഴ്വാക്കായി മാറി. ഇപ്പോഴും ഒരു വശത്തേക്ക് മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്.
കൊല്ലത്തുനിന്ന് വരുന്ന വാഹനങ്ങൾ മാത്രമാണ് മേൽപാലത്തിനടിയിലൂടെ കടത്തിവിടുന്നത്. കണ്ണനല്ലൂരിൽ നിന്നും വരുന്ന വാഹനങ്ങൾ സർവിസ് റോഡിലൂടെ മേൽപ്പാലത്തിന് അര കിലോമീറ്റർ ദൂരെ തെക്കുഭാഗത്ത് പോയി തിരിഞ്ഞുവരേണ്ട സ്ഥിതിയാണ്. കല്ലുംതാഴത്തും അയത്തിലും മേൽപാലത്തിനടിയിൽ ടാറിങ് ജോലികൾപോലും നടത്തിയിട്ടില്ല. മേവറം, പാലത്തറ, കൊട്ടിയം, ചാത്തന്നൂർ തുടങ്ങിയ മേൽപാലങ്ങൾക്കടിയിലുള്ള റോഡുകൾ എല്ലാം ടാർ ചെയ്തിട്ടും അയത്തിൽ ജംഗ്ഷനിൽ ടാറിങ് ജോലികൾ നടത്തിയിട്ടില്ല.
റോഡ് അടയ്ക്കുമ്പോൾ പാലത്തിനടിയിലൂടെ വാഹനങ്ങൾ കടത്തിവിടുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. അയത്തിൽ പാലത്തിനടിയിലൂടെ ഒരു വർഷത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടുന്നതിനാൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.