പി​ടി​യി​ലാ​യ പ്ര​തി​ക​ൾ

മോഷണം: രണ്ടുപേർ പിടിയിൽ

കൊ​ട്ടി​യം: ഗോ​ഡൗ​ണി​ൽ​നി​ന്ന് അ​ഞ്ച് മോ​ട്ട​റു​ക​ൾ മോ​ഷ്ടി​ച്ചു​ക​ട​ന്ന ര​ണ്ടു​പേ​രെ കൊ​ട്ടി​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഉ​മ​യ​ന​ല്ലൂ​ർ ഫെ​ഡ​റ​ൽ ബാ​ങ്കി​ന് സ​മീ​പം അ​ജ്മ​ലി​ന്റെ ഗോ​ഡൗ​ണി​ൽ​നി​ന്ന് മോ​ട്ടോ​റു​ക​ൾ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല, കാ​പ്പി​ൽ, ഇ​ട​വ ഷൈ​ല​ജ മ​ൻ​സി​ൽ അ​ജ്മ​ൽ (19), ഉ​മ​യ​ന​ല്ലൂ​ർ, ക​ല്ലു​കു​ഴി വി​ഷ്ണു ഭ​വ​ന​ത്തി​ൽ വൈ​ഷ്ണ​വ് (19) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ട് ഗോ​ഡൗ​ണി​ൽ അ​ജ്മ​ൽ ഇ​ല്ലാ​ത്ത സ​മ​യ​ത്ത് ര​ണ്ടു​പേ​ർ ക​യ​റി​യ​താ​യും അ​യാ​ൾ എ​ത്തു​മ്പോ​ൾ ഇ​റ​ങ്ങി ഓ​ടു​ന്ന​താ​യും ക​ണ്ടു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ര​ണ്ട് മോ​ട്ടോ​റു​ക​ൾ ഉ​പേ​ക്ഷി​പ്പി​ക്ക​പ്പെ​ട്ട രീ​തി​യി​ൽ ക​ണ്ടെ​ത്തി. നേ​ര​ത്തെ ഇ​വി​ടെ​നി​ന്ന് അ​ഞ്ചു മോ​ട്ടോ​റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് അ​ജ്മ​ൽ കൊ​ട്ടി​യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

രാ​ത്രി 9ഓ​ടു​കൂ​ടി ഗോ​ഡൗ​ണി​ന്​ സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ നി​ന്നും ഒ​ളി​ച്ചി​രു​ന്ന ഇ​രു​വ​രെ​യും നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൊ​ട്ടി​യം ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് കു​മാ​റി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ നി​തി​ൻ ന​ള​ൻ, സൗ​ര​വ് കൃ​ഷ്ണ, സി.​പി.​ഒ ഷ​മീ​ർ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. 

Tags:    
News Summary - Theft: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.