സ​ന​ൽ

വർക്​ഷോപ് ജീവനക്കാരന്റെ കൊലപാതകം; പ്രതിക്ക് ജീവപര്യന്തം

ച​ട​യ​മം​ഗ​ലം: വ​ർ​ക്​​ഷോ​പ് ജീ​വ​ന​ക്കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ. ച​ട​യ​മം​ഗ​ലം പോ​രേ​ട​ത്ത് വ​ർ​ക്​​ഷോ​പ് ജീ​വ​ന​ക്കാ​ര​നാ​യ ക​ലേ​ഷി​നെ പെ​ട്രോ​ളൊ​ഴി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ഇ​ട​യ്ക്കോ​ട് പ​ന്ന​വി​ള പാ​റ​വി​ള വീ​ട്ടി​ൽ സ​ന​ൽ (31) ആ​ണ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. കൊ​ല്ലം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഭീ​മ പി.​എ​മ്മാ​ണ് പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ചു വ​ർ​ഷം​കൂ​ടി ക​ഠി​ന​ത​ട​വും ഒ​രു​ല​ക്ഷം രൂ​പ പി​ഴ​യും വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക അ​ട​ച്ചി​ല്ലെ​ങ്കി​ൽ അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. 2024 മാ​ർ​ച്ച് മൂ​ന്ന് ഉ​ച്ച​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ക​ലേ​ഷി​​​ന്‍റെ അ​ടു​ത്ത ബ​ന്ധു​വാ​ണ്​ പ്ര​തി. പ്ര​തി​യു​ടെ ഭാ​ര്യ​യും ക​ലേ​ഷും ത​മ്മി​ൽ അ​ടു​പ്പ​മു​ണ്ടെ​ന്ന സം​ശ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ കാ​ര​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. പ്ര​തി ര​ണ്ട് ദി​വ​സം മു​മ്പ് ത​ന്നെ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ത​ന്റെ സ്കൂ​ട്ട​റി​ൽ​നി​ന്ന് കു​പ്പി​യി​ൽ പെ​ട്രോ​ൾ ശേ​ഖ​രി​ച്ച് സം​ഭ​വം​ന​ട​ന്ന ദി​വ​സം കു​പ്പി​യി​ലു​ണ്ടാ​യി​രു​ന്ന പെ​ട്രോ​ൾ ഒ​രു ബ​ക്ക​റ്റി​ലാ​ക്കി വ​ർ​ക്​​ഷോ​പ്പി​ന്‍റെ സ​മീ​പ​ത്ത്​ കൊ​ണ്ടു​വെ​ച്ചു.

ഉ​ച്ച​ക്ക്​ ഭ​ക്ഷ​ണം ക​ഴി​ച്ച​ശേ​ഷം വ​ർ​ക്​​ഷോ​പ്പി​ലേ​ക്ക് തി​രി​കെ എ​ത്തി​യ ക​ലേ​ഷി​ന്‍റെ ദേ​ഹ​ത്ത് പ്ര​തി പെ​ട്രോ​ളൊ​ഴി​ച്ചു. പു​റ​ത്തേ​ക്കോ​ടി​യ ക​ലേ​ഷി​നെ പി​ന്തു​ട​ർ​ന്ന പ്ര​തി, ത​യാ​റാ​ക്കി വെ​ച്ചി​രു​ന്ന ചെ​റി​യ ക​മ്പി​ൽ കോ​ട്ട​ൺ വേ​സ്റ്റ് ചു​റ്റി​യു​ണ്ടാ​ക്കി​യ പ​ന്തം​ക​ത്തി​ച്ച് ക​ലേ​ഷി​ന്റെ ദേ​ഹ​ത്തേ​ക്കെ​റി​ഞ്ഞു. ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ ക​ലേ​ഷി​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷം മ​രി​ച്ചു.

ച​ട​യ​മം​ഗ​ലം പൊ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഡി. ​ഷി​ബു​കു​മാ​ർ, എ​സ്‌.​ഐ അ​ല​ക്സാ​ണ്ട​ർ, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ നി​ഷാ​ദ് നാ​സ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. എ​ൻ. നി​യാ​സ് ഹാ​ജ​രാ​യി. 

Tags:    
News Summary - Murder of workshop employee; Accused gets life imprisonment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.