ഡീസൽ മറിഞ്ഞതിനെ തുടർന്ന് പഴയങ്ങാടി ടൗൺ റെയിൽവേ അടിപ്പാത അഗ്നി രക്ഷസേന
വെള്ളമടിച്ചു കഴുകുന്നു
പഴയങ്ങാടി: റെയിൽവേ അടിപ്പാലത്തിനടുത്ത് റോഡിൽ ബാരൽ മറിഞ്ഞ് ഡീസൽ പരന്നൊഴുകി ടൗൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് പഴയങ്ങാടി ഭാഗത്തേക്ക് കൊണ്ടു പോവുകയായിരുന്ന മിനി ലോറിയിലെ ബാരലിൽ നിന്ന് ഡീസൽ വീണത്.
ഡീസൽ നിറച്ച ബാരൽ അടിപ്പാലത്തിന്റെ ബീമിൽ തട്ടിയാണ് മറിഞ്ഞത്. ഇതേതുടർന്ന് ലോറിയുടെ പിന്നിലുണ്ടായിരുന്ന ഇരുചക്ര വാഹനങ്ങൾ റോഡിൽ തെന്നി മറിഞ്ഞു.
നാട്ടുകാരും പയ്യന്നൂരിൽ നിന്നെത്തിയ അഗ്നിരക്ഷ സേനയും പാത വെള്ളമടിച്ചു കഴുകി പൂഴി വിതറിയാണ് ഗതാഗതയോഗ്യമാക്കിയത്. മണിക്കൂറോളം ഇത് ഗതാഗതത്തിന് തടസ്സം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.