ചാ​ത്ത​ന്നൂ​രി​ൽ ഉ​യ​ര​പ്പാ​ത പൊ​ളി​ച്ചു​മാ​റ്റു​ന്ന നീ​ക്കം നി​ർ​ത്തി​വെ​പ്പി​ച്ച​പ്പോ​ൾ

ഉയരപ്പാത പൊളിച്ച് പുതിയത് പണിയാനുള്ള നീക്കം തടഞ്ഞു

ചാ​ത്ത​ന്നൂ​ർ:​ ചാ​ത്ത​ന്നൂ​ർ ജ​ങ്ഷ​നി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ ഉ​യ​ര​പ്പാ​ത പു​റ​ത്തേ​ക്ക് ഉ​ന്തി​നി​ന്ന്​ വി​ള്ള​ലു​ക​ളും പൊ​ട്ട​ലു​ക​ളും ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഫ്ലൈ​ഓ​വ​റി​നോ​ട് ചേ​രു​ന്ന ഭാ​ഗ​ത്ത് ​പൊ​ളി​ച്ചു​മാ​റ്റി പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ക​രാ​ർ ക​മ്പ​നി​യു​ടെ നീ​ക്കം വി​ക​സ​ന സ​മി​തി ഇ​ട​പെ​ട്ട് നി​ർ​ത്തി​വെ​പ്പി​ച്ചു.

പൊ​ലീ​സ് അ​ധി​കാ​രി​ക​ൾ സ്ഥ​ല​ത്തെ​ത്തി സു​ര​ക്ഷാ​വീ​ഴ്ച സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തു. ചാ​ത്ത​ന്നൂ​ർ മേ​ഖ​ല​യി​ലെ മ​ൺ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​ങ്ങ​ളി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​പാ​ക​ത​ക​ൾ വി​ക​സ​ന​സ​മി​തി നേ​ര​ത്തേ​ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു.

ചാ​ത്ത​ന്നൂ​രി​ൽ മ​ൺ ഉ​യ​ര​പ്പാ​ത ഒ​ഴി​വാ​ക്കി തൂ​ണി​ന്മേ​ൽ എ​ലി​വേ​റ്റ​ഡ് പാ​ത നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ത്തി 39 ദി​വ​സം പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഫ്ലൈ ​ഓ​വ​റി​ന് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി മ​ൺ ഉ​യ​ര​പ്പാ​ത​യി​ൽ നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ൾ ഉ​ണ്ടാ​യ​ത് കൊ​ണ്ടാ​ണ് കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ എ​ടു​ത്തു​മാ​റ്റി പു​തു​ക്കി​പ്പ​ണി​യാ​നു​ള്ള ശ്ര​മം ക​രാ​ർ ക​മ്പ​നി ന​ട​ത്തി​യ​ത്.

ടാ​ങ്ക​റു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ച്ച് പ്ര​സ്തു​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ഒ​ഴി​ച്ച് മ​ണ്ണ് അ​യ​ഞ്ഞ​താ​ക്കി കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ഊ​രി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ന്ന​ത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ​ക്കും, ക​ല​ക്ട​ർ​ക്കും. അ​സി​സ്റ്റ​ൻ​റ് പൊ​ലീ​സ് ക​മീ​ഷ​ണ​ർ​ക്കും വി​ഷ​യ​ത്തി​ൽ വി​ക​സ​ന​സ​മി​തി നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു. വി​ക​സ​ന​സ​മി​തി ചെ​യ​ർ​മാ​ൻ ജി. ​രാ​ജ​ശേ​ഖ​ര​ൻ, കെ.​കെ. നി​സാ​ർ, ജി.​പി. രാ​ജേ​ഷ്, പി. ​ദി​ന​ക​ര​ൻ, വി.​എ. മോ​ഹ​ൻ​ലാ​ൽ, എ​ൻ. അ​നി​ൽ​കു​മാ​ർ, വി​നോ​ദ്, സ​ന്തോ​ഷ്, ചാ​ക്കോ ജോ​ൺ, ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Move to demolish elevated road and build new one blocked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.