വോട്ടര്‍ പട്ടിക പുതുക്കല്‍; അപേക്ഷകളിലും പരാതികളിലും 25നകം തീർപ്പ്

കൊ​ല്ലം: വോ​ട്ട​ര്‍പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നാ​യി ല​ഭി​ച്ച എ​ല്ലാ അ​പേ​ക്ഷ​ക​ളി​ലും പ​രാ​തി​ക​ളി​ലും ഡി​സം​ബ​ര്‍ 25ന​കം തീ​ര്‍പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. ജി​ല്ല​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ക്കു​ന്ന​തി​നും നി​ല​വി​ലെ അ​പേ​ക്ഷ​ക​ളു​ടെ തീ​ര്‍പ്പാ​ക്ക​ല്‍ സം​ബ​ന്ധി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നും ചേ​ര്‍ന്ന യോ​ഗ​ത്തി​ൽ ഇ​ല​ക്ട​റ​ല്‍ റോ​ള്‍ ഒ​ബ്‌​സ​ര്‍വ​ര്‍ കെ. ​ബി​ജു​വാ​ണ്​ ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ക​ല​ക്ട​ര്‍ അ​ഫ്‌​സാ​ന പ​ര്‍വീ​ൺ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

കൃ​ത്യ​മാ​യ നി​ബ​ന്ധ​ന​ക​ള്‍ പാ​ലി​ച്ച് മാ​ത്ര​മേ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍നി​ന്ന് പേ​ര് ഒ​ഴി​വാ​ക്കാ​നും കൂ​ട്ടി​ച്ചേ​ര്‍ക്കാ​നും പാ​ടു​ള്ളൂ. ഇ​ല​ക്​​ട​റ​ല്‍ കാ​ര്‍ഡി​ല്‍ ഉ​ള്‍പ്പെ​ടു​ത്തു​ന്ന ഫോ​ട്ടോ​ക്ക്​ വ്യ​ക്ത​ത ഉ​റ​പ്പാ​ക്ക​ണം. വോ​ട്ട​ര്‍മാ​ര്‍ക്ക് കൃ​ത്യ​മാ​യി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ന്ന​തി​ല്‍ ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫി​സ​ര്‍മാ​ര്‍ അ​തീ​വ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ബി​ജു നി​ർ​ദേ​ശി​ച്ചു.

വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ പേ​ര് ചേ​ര്‍ക്കാ​ന്‍ അ​പേ​ക്ഷ സ​മ​ര്‍പ്പി​ക്കാ​നും അ​ന​ര്‍ഹ​മാ​യി ഉ​ള്‍പ്പെ​ട്ട​വ​രെ സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​ങ്ങ​ള്‍ അ​റി​യി​ക്കാ​നും 18 വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ല​ക്ട​റു​ടെ ചേം​ബ​റി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍, അ​സി​സ്റ്റ​ന്റ് ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Update of voter list; Appeals and complaints will be resolved within 25 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.