അനുപ്രസാദ്
തെക്കുംഭാഗം: മുൻവിരോധം നിമിത്തം അറുപതുകാരനെ ആക്രമിച്ചു പരിക്കേൽപ്പിച്ച പ്രതിയെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തെക്കുംഭാഗം, വടക്കുംഭാഗം മനുഭവനം വീട്ടിൽ സോനു എന്നുവിളിക്കുന്ന അനുപ്രസാദ് (27) ആണ് അറസ്റ്റിലായത്. വടക്കുംഭാഗം സ്വദേശിയായ വില്യംസിനെയാണ് ഇയാൾ ആക്രമിച്ചു പരിക്കേൽപ്പിച്ചത്.
ഞായറാഴ്ച രാത്രി ഏഴരയോടെ നടക്കാവ് ഹോട്ടലിന് സമീപത്തുവെച്ച്, പ്രതിയായ അനുപ്രസാദ് വലിച്ചെറിഞ്ഞ കുപ്പിവെള്ളം വില്യംസിന്റെ ദേഹത്ത് വീണത് ചോദ്യം ചെയ്തതിലുള്ള വിരോധത്താൽ, അനുപ്രസാദ് വെട്ടുകത്തി കൊണ്ട് വില്യംസിനെ ആക്രമിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ചവറ തെക്കുംഭാഗം പൊലീസ് ഇൻസ്പെക്ടർ ബിനുവിന്റെ നേതൃത്വത്തിൽ എസ്.ഐ. നിയാസ്, എസ്.ഐ പ്രദീപ്, എസ്.സി.പി.ഒ. മണിക്കണ്ഠൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.