ഷിജിൻ പോൾ
ദുബൈ: ദുബൈ ശൈഖ് സായിദ് റോഡിലെ കാർ ഷോറൂമിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം കൊട്ടാരക്കര സ്വദേശി ഷിജിൻ പോൾ (27) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ചത്.
ദുബൈയിലെ ‘ദ കാർ സൂപ്പർസ്റ്റോറി’ൽ വിഡിയോഗ്രാഫറായി ജോലി നോക്കുകയായിരുന്നു ഷിജിൻ. ദുബൈയിലെത്തിയിട്ട് എട്ടു മാസം ആകുന്നതേയുള്ളൂ. ഒരുവർഷം മുമ്പാണ് വിവാഹിതനായത്. പാലക്കാട് സ്വദേശിനി ശ്രുതി മോഹനാണ് ഭാര്യ. നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അപകടം നടന്നയുടൻ പ്രദേശത്തെത്തിയ ദുബൈ സിവിൽ ഡിഫൻസ് സംഘം സ്ഥിതിഗതികൾ പൂർണമായി നിയന്ത്രണവിധേയമാക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവർക്ക് ആവശ്യമായ അടിയന്തര വൈദ്യസഹായവും പരിചരണവും നൽകിയതായി ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.