കെ.ബി. ഗണേഷ് കുമാർ 

ആരോഗ്യമന്ത്രിയെ അധിക്ഷേപിച്ച് കെ.ബി. ഗണേഷ്‌കുമാർ

പത്തനാപുരം : ആരോഗ്യമന്ത്രി കെ. മുരളീധരനെ അധിക്ഷേപിച്ച് മുൻ ഗതാഗത വകുപ്പ്മന്ത്രി കെ.ബി. ഗണേഷ്‌കുമാർ. പത്തനാപുരം താലൂക്ക് ആശുപത്രിക്ക് വേണ്ടി നിർമിക്കുന്ന കെട്ടിടം ഹോട്ടൽ ആക്കാൻ കൊള്ളാമെന്ന് കഴിഞ്ഞദിവസം മന്ത്രി കെ. മുരളീധരൻ പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് പത്തനാപുരം മുൻ എം.എൽ.എ. കെ.ബി. ഗണേഷ്‌കുമാർ മന്ത്രിയെ ''കിങ്ങിണികുട്ടൻ'' എന്ന് വിളിച്ച് അധിക്ഷേപിച്ചത്.

‘കോൺഗ്രസ്സുകാർ കിങ്ങിണി കുട്ടനെ പത്തനാപുരത്ത് കൊണ്ട് വന്ന് ഇത്‌ പറയിച്ചത് ശരിയായില്ല. ഇതിലൂടെ പത്തനാപുരത്തുകാരെ അപമാനിക്കുകയാണ് ചെയ്തത്. ഹോസ്പിറ്റലും ഹോട്ടലും അങ്ങേർക്ക് തിരിച്ചറിയാൻ കഴിയാത്തത് എന്‍റെ കുറ്റമാണോ? സാധാരണക്കാർ പോകുന്ന സർക്കാർ ആശുപത്രിയിൽ പഞ്ചനക്ഷത്ര സൗകര്യമൊരുക്കണമെന്ന് കഴിഞ്ഞ സർക്കാർ ആഗ്രഹിച്ചു’- ഗണേഷ് കുമാർ പറഞ്ഞു.

പത്തനാപുരം താലൂക്ക് ആശുപത്രി നശിപ്പിക്കാനാണ് ഇപ്പോഴത്തെ എം.എൽ.എ. ശ്രമിക്കുന്നത്. അവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. പത്തനാപുരത്തുകാരുടെ വികസന സ്വപ്നങ്ങൾക്ക്മേൽ കത്തിവയ്ക്കുന്ന സമീപനമാണ് ജ്യോതികുമാർ ചാമക്കാല ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഗണേഷ്‌കുമാർ കുറ്റപ്പെടുത്തി.

അദ്ദേഹത്തിന് എം.എൽ.എ ആകണമെന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. അല്ലാതെ നാട്ടുകാരെ നന്നാക്കണമെന്ന് ആഗ്രഹമില്ല. കൊട്ടാരക്കര ഉമ്മന്നൂരിൽ എൽ.ഡി.എഫ്. പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു കെ. ബി. ഗണേഷ്‌കുമാർ.

Tags:    
News Summary - K.B. Ganeshkumar insults the Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.