പാഴ്മരങ്ങൾക്ക്​​ പകരം മുറിച്ചുമാറ്റിയ ആഞ്ഞിലിമരത്തി​െൻറ ചുവട്

ടെൻഡറി​െൻറ മറവിൽ റെയിൽവേ ഭൂമിയിലെ വൻമരങ്ങൾ മുറിച്ചുകടത്തുന്നു

അഞ്ചാലുംമൂട്: റെയിൽവേ ഭൂമിയിലെ ഉണങ്ങിയ മരങ്ങൾ മുറിക്കാൻ ഏറ്റെടുത്ത ടെൻഡറി​െൻറ മറവിൽ വൻമരങ്ങൾ മുറിച്ചു കടത്തുന്നതായി ആക്ഷേപം.

മൺറോതുരുത്തുമുതൽ ചെറിയനാട് വരെയുള്ള സെക്​ഷനിലെ ട്രാക്കിനു സമീപം ഭീഷണിയായി നിൽക്കുന്ന പാഴ്മരങ്ങൾ മുറിച്ചുമാറ്റാനായാണ് റെയിൽവേ ടെൻഡർ നൽകിയത്. 41,536 രൂപയുടെ ടെ​ൻഡർ നടപടികൾ കഴിഞ്ഞ വർഷം ജൂൺ ഒന്നിനാണ് പൂർത്തിയാക്കിയത്.

ട്രാക്കിന് അരികിൽ നിൽക്കുന്ന മരങ്ങളും അത് നിൽക്കുന്ന ഭൂമിയും എൻജിനീയറിങ്​ വിഭാഗത്തിനു കീഴിലാണ്. പുൽ വാക, മഹാഗണി, തേക്ക്, പെരുമരം, മാവ്, പ്ലാവ്, വയന, വാക, മഹാഗണി, തെങ്ങ് എന്നിങ്ങനെയുള്ള ഉണങ്ങിയ മരങ്ങളാണ് ലിസ്​റ്റ്​ ചെയ്ത് നൽകിയിട്ടുള്ളതെങ്കിലും ട്രാക്കിന് സമീപമല്ലാത്ത മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്​​.

ആർ.പി.എഫിനെ അറിയിച്ച്​ മാത്രമേ മരം മുറിക്കാൻ പാടുള്ളൂവെന്നാണ് ചട്ടം. എന്നാൽ, അവരെ അറിയിച്ചിട്ടില്ല. ലിസ്​റ്റ്​ ചെയ്ത മരങ്ങൾ തന്നെയാണോ മുറിച്ചതെന്ന്​ അന്വേഷിക്കേണ്ടത് എൻജിനീയറിങ്​ വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ്​.

സാധാരണ ടെൻഡർ ഏറ്റെടുത്ത കരാറുകാർ ഒരു മാസത്തിനുള്ളിൽ പാഴ്മരങ്ങൾ മുറിച്ചുതീർക്കാറാണ് പതിവ്. മാവേലിക്കര സ്​റ്റേഷൻ പരിധിയിൽ മാത്രം 29 മരങ്ങളാണ് ലിസ്​റ്റ്​ ചെയ്ത് നൽകിയതെങ്കിലും 50 ഓളം വൻമരങ്ങൾ മുറിച്ച് തടി കടത്തിക്കഴിഞ്ഞു.

ഇത്തരം അഴിമതികൾ അവസാനിപ്പിക്കണമെന്നും ആർ.പി.എഫ്​, റെയിൽവേ വിജിലൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ അന്വേഷണം നടത്തണമെന്നും ആവശ്യം ഉയർന്നുകഴിഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.