അ​ലൈ​ൻ​സ് ക്ല​ബി​നു​മു​ന്നി​ൽ ടി​പ്പ​ർ ലോ​റി മ​റി​ഞ്ഞ​നി​ല​യി​ൽ

വൈദ്യുതി കേബിളിനെടുത്ത കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞു

ഉമയനല്ലൂർ: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് വൈദ്യുതി കേബിൾ സ്ഥാപിക്കാനെടുത്ത കുഴിയിൽ ടിപ്പർ ലോറി മറിഞ്ഞു. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുഴിയെടുത്തപ്പോൾ പൈപ്പ് പൊട്ടിയത് അറിയിക്കാതെ മണ്ണിട്ട് മൂടിയതിനെ തുടർന്ന്, വാട്ടർ അതോറിറ്റി അധികൃതർ മയ്യനാട് ഭാഗത്ത് കുടിവെള്ളം എത്തിക്കാനുള്ള വാൽവ് തുറന്നപ്പോൾ റോഡ് വെള്ളംകൊണ്ട് നിറഞ്ഞു. ബുധനാഴ്ച രാവിലെ എട്ടരയോടെ ഉമനല്ലൂർക്ഷേത്രം റോഡിൽ അലയൻസ് ക്ലബിന് മുന്നിലാണ് ടിപ്പർ ലോറി മറിഞ്ഞത്.

വാട്ടർ അതോറിറ്റി അധികൃതരെ അറിയിക്കാതെ റോഡ് കുഴിച്ചതാണ് പൈപ്പ് പൊട്ടാൻ കാരണമായത്. ടേബിളിനെടുത്ത കുഴിയിൽ ആവശ്യത്തിന് മണ്ണിടാതെ പോയതിനാലാണ് ടിപ്പർ ലോറിയുടെ ചക്രങ്ങൾ താഴ്ന്ന് മറിയാൻ കാരണം. ഏറെനേരത്തെ പ്രയത്നത്തിനൊടുവിലാണ് ലോറി മാറ്റാനായത്. പൈപ്പ് പൊട്ടിയതിനെ തുടർന്ന് മയ്യനാട് പ്രദേശത്ത് കുടിവെള്ള വിതരണം മുടങ്ങി.

Tags:    
News Summary - Tipper lorry overturns in a ditch where electricity cables were buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.