ശാസ്താംകോട്ട: കേരളത്തിലേക്ക് എം.ഡി എം.എ ഉൾപ്പടെ രാസലഹരികൾ കയറ്റി അയക്കുന്ന സംഘത്തിലെ പ്രധാനകണ്ണികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരിയിൽ 23ഗ്രാം എം.ഡി.എം.എയുമായി ഐ.സി.എസ് ജങ്ഷനിൽനിന്ന് യുവതിയെ പിടികൂടിയിരുന്നു. ഈ കേസിൽ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ അലുവ അതുലിനെ വെട്ടിക്കാലപെടുത്തിയ കേസിലെ ആറാംപ്രതിയായ ഷംനാദും ഉൾപ്പെട്ടിരുന്നു. ഷംനാദിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ബംഗളൂരുവിൽ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു.
അവിടെ നിന്നാണ് ഷംനാദിന് എം.ഡി.എം.എ കൈമാറിയ സംഘത്തിലെ മൂന്നുപേരെ പിടികൂടിയത്. പിടികൂടിയവരിൽ രണ്ട് പേർ കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ഷിമോഗ സ്വദേശിയുമാണ്. കരുനാഗപ്പള്ളി ആലുംകടവ് മണ്ണേൽ തെക്കതിൽ ജിതിൻ ജെ. കുമാർ, കരുനാഗപ്പള്ളി ആദിനാട് തെക്ക് കൊച്ചാലുമ്മൂട്ടിൽ മുർഷിദ് നൗഷാദ്, കർണാടക ഷിമോഗ സ്വദേശിയായ മാലിക് റെഹാൻ ഖാസി എന്നിവരെയാണ് പിടികൂടിയത്. ശാസ്താംകോട്ട ഡിവൈ.എസ്.പി പ്രസാദിന്റെ നിർദേശപ്രകാരം ശാസ്താംകോട്ട എസ്.എച്ച്.ഒ മൃദുൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.പി. ശരത്, എ.എസ്.ഐ കെ.ആർ. ബിജു, സി.പി.ഒമാരായ അഖിൽ ചന്ദ്രൻ, ഫൈസൽ എന്നിവരാണ് പ്രതികളെ ബംഗളൂരുവിൽനിന്ന് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.