പൊലീസിനെ ആക്രമിച്ച് ഓടിരക്ഷപ്പെട്ട കേസിലെ പ്രതി പിടിയില്‍

കിഴക്കേകല്ലട: പരാതി അന്വേഷിക്കാനെത്തിയ എ.എസ്.ഐയെ ആക്രമിച്ച് ഓടി രക്ഷപ്പെട്ട പ്രതി പിടിയില്‍. കിഴക്കേകല്ലട കൊടുവിള കാരാച്ചെരുവില്‍ ജോമോന്‍ (20) ആണ് പിടിയിലായത്. കിഴക്കേ കല്ലട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ചവറ സ്വദേശി ബിജുവിനെ ആക്രമിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.

രാത്രികാലങ്ങളില്‍ വീടുകളില്‍ കയറി സ്ത്രീകളെ ഉപദ്രവിക്കുന്ന കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചാണ് ഇയാള്‍ രക്ഷപ്പെട്ടത്. കല്ലട മേഖലയിലെ സ്ഥിരം പ്രശ്‌നക്കാരനാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. രാത്രികാലങ്ങളില്‍ വീടുകളില്‍ ഒളിഞ്ഞു നോക്കുക, കയറി പതിയിരിക്കുക, സ്ത്രീകളെ ശല്യം ചെയ്യുക തുടങ്ങി നിരന്തരം പരാതി ഉയര്‍ന്നിരുന്നു.

പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ അന്വേഷിച്ചെത്തിയപ്പോഴാണ് എ.എസ്.ഐ ബിജുവിനെ ആക്രമിച്ചത്. സി.ഐ സജിത് കുമാര്‍, എസ്.ഐ അനന്തു മോഹന്‍, എ.എസ്.ഐ ഉമേഷ്, സി.പി.ഒമാരായ സുരേഷ് ബാബു, മനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Suspect arrested in police assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.