ര​ഞ്ജി​ത്ത് കു​മാ​ർ

ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതി പിടിയിൽ

ച​വ​റ: ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റെ വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പ്ര​തി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ച​വ​റ വ​ട്ട​ത്ത​റ ല​ക്ഷ്മി വി​ല്ല​യി​ൽ അ​പ്പു​ണ്ണി എ​ന്ന ര​ഞ്ജി​ത്ത് കു​മാ​ർ (42) ആ​ണ് ച​വ​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ ച​വ​റ മു​ഖം​മൂ​ടി മു​ക്കി​ന് സ​മീ​പ​മു​ള്ള ത​ടി​മി​ല്ലി​ൽ നി​ന്ന് ത​ടി​ക​യ​റ്റാ​നാ​യി റോ​ഡ് ബ്ലോ​ക്ക് ചെ​യ്ത് വാ​ഹ​നം നി​ർ​ത്തി​യ​ത് ചോ​ദ്യം​ചെ​യ്ത​തി​നാ​ണ് പ്ര​തി ഓ​ട്ടോ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്.

ഓ​ട്ടോ​റി​ക്ഷ​യു​ടെ താ​ക്കോ​ൽ ഊ​രി എ​ടു​ത്ത​ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​റെ ചീ​ത്ത​വി​ളി​ക്കു​ക​യും ഇ​ടി​വ​ള ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്കെ​തി​രെ മു​മ്പും ന​ര​ഹ​ത്യാ​ശ്ര​മം ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ്തി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ച​വ​റ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ നി​സാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ, എ​സ്.​ഐ ഗി​രീ​ഷ്, എ.​എ​സ്.​ഐ രാ​ജീ​വ് കു​മാ​ർ, സി.​പി.​ഒ മാ​രാ​യ ര​തീ​ഷ്, ബി​ജു​ലാ​ൽ, പൂ​ജ രാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Suspect arrested for assaulting and injuring autorickshaw driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.