ഇരവിപുരം: വെൺപാലക്കരയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നു. ശാരദാവിലാസിനി വായനശാല പരിസരങ്ങളിലാണ് തെരുവുനായ് ശല്യം രൂക്ഷമായത്. ഒരാഴ്ചക്കിടയിൽ ആറോളം പേരാണ് നായുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽനിന്ന് വാക്സിൻ എടുത്തുവരുന്നത്. ഇരുചക്ര വാഹനങ്ങളിൽ വരുന്നവരെയും നായ്കൾ വെറുതെ വിടില്ല.
ഭയപ്പെട്ട് വീണ് പരിക്കേറ്റവരും നിരവധിയാണ്. ഹോമിയോ ആശുപത്രിയിൽ നിന്നും മടങ്ങിയ വയോധികനും വാഹനത്തിന് പിറകിലിരുന്ന് യാത്ര ചെയ്ത അധ്യാപികക്കും നായുടെ കടിയേറ്റിരുന്നു. ഇവിടങ്ങളിൽ അതിരാവിലെ നടക്കാനിറങ്ങുന്നവരും കുട്ടികളും ഭീതിയിലാണ്. മുള്ളിത്തോടം മണ്ണാണിക്കുളം ഭാഗത്ത് മാലിന്യനിക്ഷേപമുള്ള പറമ്പുകളിലും നായ്ക്കൂട്ടം തമ്പടിച്ചിരിക്കുന്നു. പരസ്പരം കടികൂടി വ്രണമായി പുഴുവരിച്ച് നടക്കുന്ന നായ്ക്കൾ ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഇവിടെയുണ്ടാക്കുന്നത്.
അനിമൽ ബർത്ത് കൺട്രോൾ പ്രകാരം നായ്കളെ പിടികൂടി കൊണ്ടുപോകാൻ കോർപറേഷൻ-പഞ്ചായത്ത് അധികൃതരുടെ സത്വര നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.