ചോ​ഴി​യ​ക്കോ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍നി​ന്ന് ആ​ർ.​ആ​ർ.​ടി

സം​ഘം മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടു​ന്നു

വീ​ട്ടു​പു​ര​യി​ട​ത്തി​ൽ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ വീ​ടി​ന് പി​ന്നി​ലാ​യു​ള്ള പു​ര​യി​ട​ത്തി​ൽ​നി​ന്ന് കൂ​റ്റ​ൻ മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി. ചോ​ഴി​യ​ക്കോ​ട് മൂ​ന്ന് മു​ക്കി​ൽ പ്ര​സ​ന്ന​യു​ടെ വീ​ട്ടു​പു​ര​യി​ട​ത്തി​ൽ​നി​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ അ​മ്പ​തു കി​ലോ​യോ​ളം തൂ​ക്കം വ​രു​ന്ന മ​ല​മ്പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. വീ​ടി​നു പി​ന്നി​ല്‍ കോ​ഴി​ക​ളു​ടെ അ​സ്വാ​ഭാ​വി​ക​മാ​യ ക​ര​ച്ചി​ൽ കേ​ട്ട് വീ​ട്ട​മ്മ നോ​ക്കി​യ​പ്പോ​ഴാ​ണ് വീ​ടി​നു പി​ന്നി​ലാ​യു​ള്ള തെ​ങ്ങി​ന് സ​മീ​പം വാ​യി​ൽ പി​ട​യു​ന്ന കോ​ഴി​യു​മാ​യി പെ​രു​മ്പാ​മ്പി​നെ ക​ണ്ട​ത്.

ഉ​ട​ൻ തെ​ന്മ​ല വ​നം റേ​ഞ്ച് റാ​പ്പി​ഡ് റെ​സ്പോ​ണ്‍സ് ടീ​മി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​നി​ടെ ആ​ളു​ക​ളു​ടെ സാ​ന്നി​ധ്യം മ​ന​സ്സി​ലാ​ക്കി​യ പാ​മ്പ് കോ​ഴി​യെ വി​ട്ട് തെ​ങ്ങി​ൻ ചു​വ​ട്ടി​ലാ​യി കൂ​ട്ടി​യി​ട്ട ഉ​ണ​ങ്ങി​യ ഓ​ല​ക​ൾ​ക്കും മ​ട​ലു​ക​ൾ​ക്കു​മ​ടി​യി​ലേ​ക്ക് ഒ​ളി​ച്ചു. സ്ഥ​ല​ത്തെ​ത്തി​യ ആ​ർ.​ആ​ർ.​ടി സം​ഘം പാ​മ്പി​നെ ക​ണ്ടെ​ത്തി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ശെ​ന്തു​രു​ണി വ​ന​മേ​ഖ​ല​യി​ലെ​ത്തി​ച്ച പാ​മ്പി​നെ വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

Tags:    
News Summary - Snake caught in Veetupura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.