ആയിരംതെങ്ങ്-ഓച്ചിറ റോഡിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതി നേതൃത്വത്തിൽ ആലുംപീടികയിൽ നിരാഹാര സത്യാഗ്രഹം ആരംഭിച്ചപ്പോൾ
ഓച്ചിറ-ആയിരംതെങ്ങ് റോഡിന്റെ ശോച്യവസ്ഥ; നാട്ടുകാർ നിരാഹാര സമരം തുടങ്ങി
ഓച്ചിറ: ഓച്ചിറ-ആയിരംതെങ്ങ് റോഡിന്റെ പുനർനിർമാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ആലുംപീടിക ജംങ്ഷനിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചു. അബ്ബാ മോഹൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ആലുംപീടിക യൂനിറ്റ് പ്രസിഡന്റ് ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ഓട്ടോ ടാക്സി കൂട്ടായ്മ സെക്രട്ടറി സോനു മങ്കടത്തറ, സി.പി.എം ക്ലാപ്പന പടിഞ്ഞാറ് ലോക്കൽ സെക്രട്ടറി കുഞ്ഞിച്ചന്തു, ബി.ജെ.പി. പഞ്ചായത്ത് സമിതി പ്രസിഡന്റ ശിവകുമാർ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം.എസ്. രാജു, ചക്രപാണി, മനോഹരൻ, പൊന്നൻ, നാസർ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച ഓട്ടോ ടാക്സി കൂട്ടായ്മ പ്രസിഡന്റ് അനിൽ പുളിക്കശ്ശേരിൽ നിരാഹാരം അനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.