നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണം; ര​ണ്ടു​ല​ക്ഷം പി​ഴ

കൊ​ല്ലം: നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ നി​ർ​മാ​ണ​യൂ​നി​റ്റ്​ ന​ട​ത്തി​യ ആ​ൾ​ക്ക്​ ര​ണ്ടു​​ല​ക്ഷം രൂ​പ പി​ഴ​ചു​മ​ത്തി കൊ​ല്ലം ആ​ർ.​ഡി.​ഒ ഉ​ത്ത​ര​വ്. വ്യാ​ജ വി​ലാ​സം രേ​ഖ​പ്പെ​ടു​ത്തി നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ച്ച് പാ​ക്ക് ചെ​യ്ത് വി​ൽ​പ്പ​ന ന​ട​ത്തി വ​ന്നി​രു​ന്ന ഉ​മ​യ​ന​ല്ലൂ​ർ പു​ന്ന​വി​ള വീ​ട്ടി​ൽ ഷൈ​ജു​വി​നാ​ണ് പി​ഴ ചു​മ​ത്തി​യ​ത്. ഷൈ​ജു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ പാ​ർ​ക്ക് മു​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​സ്.​എ.​എ​സ് ട്രേ​ഡേ​ഴ്സി​ലാ​ണ് വ്യാ​ജ വി​ലാ​സ​ത്തി​ൽ വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ച്ച്​ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

2025 ആ​ഗ​സ്റ്റി​ൽ ഇ​ര​വി​പു​രം ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ വ്യാ​ജ വി​ലാ​സ​വും ലൈ​സ​ൻ​സ് ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ നി​ർ​മി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സാ​മ്പ്ൾ പ​രി​ശോ​ധ​ന​യി​ൽ നി​ല​വാ​ര​മി​ല്ലാ​ത്ത വെ​ളി​ച്ചെ​ണ്ണ ആ​ണ് എ​ന്ന് ലാ​ബ് റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ലം ആ​ർ.​ഡി.​ഒ കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്തു. ആ​ർ.​ഡി.​ഒ അ​ഖി​ൽ വി. ​മേ​നോ​ൻ ആ​ണ് പി​ഴ ചു​മ​ത്തി​യ​ത്. എ​സ്. എ. ​എ​സ് ട്രേ​ഡേ​ഴ്സി​ന് എ​തി​രെ ഒ​ന്നി​ല​ധി​കം കേ​സ് ന​ട​ക്കു​ന്നു​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും ബി​ൽ ഇ​ല്ലാ​ത്ത​വ​രി​ൽ​നി​ന്നും വെ​ളി​ച്ചെ​ണ്ണ വാ​ങ്ങി വി​ൽ​പ്പ​ന ന​ട​ത്ത​രു​തെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ അ​സി. ക​മീ​ഷ​ണ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Production of unregulated coconut oil fine of two lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.