കൊല്ലം: മിനിമം ചാർജും വിദ്യാർഥികളുടെ നിരക്കും വർധിപ്പിക്കുക, വാഹനനികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസുകൾ ചൊവ്വാഴ്ചമുതൽ അനിശ്ചിത കാലത്തേക്ക് സർവിസ് നിർത്തിവെക്കും. ഡീസൽ വില വർധനയും യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും കാരണം സർവിസ് നിർത്തിവെക്കുകയല്ലാതെ മാർഗമില്ലെന്ന് ബസുടമ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മിനിമം ചാർജ് 12 രൂപയായും കിലോമീറ്റർ നിരക്ക് ഒരു രൂപയായും വർധിപ്പിക്കുക, വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയും തുടർന്നുള്ള ചാർജ് യാത്രാനിരക്കിെൻറ 50 ശതമാനവുമായി നിജപ്പെടുത്തുക, കോവിഡ് കാലം കഴിയുന്നതുവരെ സ്വകാര്യ ബസുകളുടെ വാഹനനികുതി പരിപൂർണമായി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സമരം ആരംഭിക്കുന്ന ഒമ്പതുമുതൽ സെക്രേട്ടറിയറ്റ് പടിക്കൽ ബസുടമകൾ റിലേ സത്യഗ്രഹം നടത്തും.
ആറിന് കലക്ടറേറ്റുകൾക്ക് മുന്നിൽ ധർണയും നടത്തും. വാർത്തസമ്മേളനത്തിൽ ബസുടമാ സംയുക്തസമിതി ചെയർമാൻ ലോറൻസ് ബാബു, കൺവീനർ ആർ. പ്രസാദ്, ജില്ല അസോസിയേഷൻ പ്രസിഡൻറ് എം.ഡി. രവി, ട്രഷറർ ശശിധരൻപിള്ള, ബസ് ഓപറേറ്റേഴ്സ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ആർ. പ്രകാശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.