റെയിൽവേ ഭൂമി മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ, കൊല്ലത്തിന് നാണക്കേട്

കൊ​ല്ലം: മാ​ലി​ന്യം കു​ന്നു​കൂ​ടു​ന്ന കേ​ന്ദ്ര​ങ്ങ​ളാ​യി ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട റെ​യി​ൽ​വേ വ​ക സ്ഥ​ല​ങ്ങ​ൾ മാ​റി​യ​തോ​ടെ കൊ​ല്ലം നാ​ണ​ക്കേ​ടി​ൽ ത​ല​കു​നി​ക്കേ​ണ്ട സ്ഥി​തി​യി​ൽ. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ മാ​ലി​ന്യ​മു​ക്ത​മെ​ന്ന് പ്ര​ഖ്യാ​പ​നം ന​ട​ത്തി ഒ​രു​വ​ർ​ഷം പി​ന്നി​ട്ട വേ​ള​യി​ൽ കൊ​ല്ല​ത്തെ മാ​ലി​ന്യ​കേ​ന്ദ്ര​ങ്ങ​ൾ പ​ഴ​യ​പ​ടി​യി​ൽ തു​ട​രു​ന്നു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ന​ഗ​ര​ത്തി​ന്റെ ഹൃ​ദ​യ​മാ​യ ചി​ന്ന​ക്ക​ട​യി​ൽ പ​ഴ​യ കു​ഞ്ഞ​മ്മ​പാ​ല​ത്തി​ന് സ​മീ​പം പെ​ട്രോ​ൾ പ​മ്പി​നോ​ട് ചേ​ർ​ന്ന റെ​യി​ൽ​വെ​യു​ടെ കൈ​വ​ശ​മു​ള്ള സ്ഥ​ല​വും ക​ർ​ബ​ല​യി​ൽ മെ​മു ഷെ​ഡി​ന് പി​ൻ​വ​ശ​വു​മാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ന് നാ​ണ​ക്കേ​ടു​ണ്ടാ​ക്കു​ന്ന​ത്. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യം നി​റ​ഞ്ഞ ഈ ​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ മൂ​ക്കു​പൊ​ത്താ​തെ ന​ട​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്. മാ​ലി​ന്യ​വി​ഷ​യ​ത്തി​ൽ ന​ട​പ​ടി എ​ടു​ക്കേ​ണ്ട കോ​ർ​പ​റേ​ഷ​നും ശു​ചി​ത്വ മി​ഷ​നു​​മെ​ല്ലാം റെ​യി​ൽ​വെ ഭൂ​മി​യി​ലെ മാ​ലി​ന്യം ‘കാ​ണാ​തെ’ പോ​കു​മ്പോ​ൾ മൂ​ക്കു​​പൊ​ത്തേ​ണ്ട സ്ഥി​തി​യി​ൽ നാ​ണം​കെ​ടു​ന്ന​ത് കൊ​ല്ലം ന​ഗ​ര​മാ​ണ്.

ചി​ന്ന​ക്ക​ട​യി​ൽ ആ​ദ്യം കു​ഴി​യാ​യി കി​ട​ന്ന റെ​യി​ൽ​വെ ഭൂ​മി വ​ർ​ഷ​ങ്ങ​ളാ​യി ‘പ്ര​ധാ​ന’ മാ​ലി​ന്യ നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി​രു​ന്നു. ഇ​വി​ടെ കു​ന്നു​കൂ​ടി കു​ഴി ത​ന്നെ നി​ക​ന്ന ത​ര​ത്തി​ൽ മാ​ലി​ന്യം നി​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കെ, റെ​യി​ൽ​വെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ണ്ണ് നി​ക്ഷേ​പി​ക്കു​ക​യും മാ​ലി​ന്യം അ​ടി​യി​ൽ ​പോ​കു​ക​യും ചെ​യ്തി​രു​ന്നു. വീ​ണ്ടും മാ​ലി​ന്യ​നി​ക്ഷേ​പം ത​കൃ​തി​യാ​യി തു​ട​ര​വേ ആ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ശു​ചി​ത്വ കേ​ര​ള മി​ഷ​ൻ മാ​ലി​ന്യ​മു​ക്ത പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​ൻ മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് മു​ക്ത​മാ​യെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ങ്കി​ൽ ചി​ന്ന​ക്ക​ട​യി​ലെ റെ​യി​ൽ​വെ ഭൂ​മി​യി​ലെ മാ​ലി​ന്യം ‘ഒ​ളി​പ്പി​ക്ക​ണ​മെ​ന്ന്’ ആ​യ​പ്പോ​ൾ അ​തി​നു​​മു​ക​ളി​ലേ​ക്ക് വീ​ണ്ടും മ​ണ്ണ് വീ​ണു, അ​വി​ടം ക്ലീ​ൻ ആ​യി. അ​തോ​ടെ ഏ​താ​ണ്ട് റോ​ഡ് നി​ര​പ്പി​നും മു​ക​ളി​ലേ​ക്ക് നി​ര​ന്ന ഈ ​ഭാ​ഗം കു​റ​ച്ച് മാ​സം ‘ക്ലീ​ൻ ഇ​മേ​ജ്’ കാ​ത്തു​സൂ​ക്ഷി​ച്ചു. എ​ന്നാ​ൽ, വീ​ണ്ടും പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ മാ​ലി​ന്യം ഇ​വി​ടെ വ​ലി​ച്ചെ​റി​യു​ന്ന കാ​ഴ്ച​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. സ​മീ​പ​ത്തു​ള്ള ഭ​ക്ഷ​ണ​വി​ൽ​പ​ന​ശാ​ല​ക​ളി​ൽ നി​ന്നു​ള്ള​തും മ​റ്റ് ക​ട​ക​ളി​ൽ നി​ന്നു​ള്ള​തും ഉ​ൾ​പ്പെ​ടെ മാ​ലി​ന്യം ഇ​വി​ടെ ചാ​ക്കി​ൽ കെ​ട്ടി ത​ള്ളു​ക​യാ​ണ്. സ​മാ​ന​സ്ഥി​തി​യി​ലാ​ണ് ക​ർ​ബ​ല റോ​ഡി​ൽ ​റെ​യി​ൽ​വെ ഭൂ​മി​യി​ൽ മെ​മു ഷെ​ഡി​ന് പി​റ​കി​ലു​ള്ള മാ​ലി​ന്യ കൂ​മ്പാ​രം. ഇ​വി​ടെ റെ​യി​ൽ​വേ​യി​ൽ നി​ന്നു​ള്ള ​മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​താ​ണ് പ്ര​ധാ​ന​മാ​യും കൂ​മ്പാ​രം കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഇ​തി​ന് ‘ഐ​ക്യ​ദാ​ർ​ഢ്യം’ പ്ര​ഖ്യാ​പി​ച്ച് നാ​ട്ടു​കാ​രും ഇ​വി​​ടെ മാ​ലി​ന്യം ഉ​പേ​ക്ഷി​ക്കു​ന്നു​ണ്ട്. ന​ഗ​ര​ത്തി​ൽ ദി​നം​പ്ര​തി പ​തി​നാ​യി​ര​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ന്ന റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു​ള്ള ചാ​ക്കു​ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ക​വ​റി​ൽ കെ​ട്ടി​വെ​ച്ചി​രി​ക്കു​ന്ന​ത് നാ​യ്ക്ക​ൾ വ​ലി​ച്ചു​കീ​റി ഭ​ക്ഷ​ണ അ​വ​ശി​ഷ്ട​ങ്ങ​ളും പ്ലാ​സ്റ്റി​ക് ബോ​ക്സു​ക​ളും മ​റ്റ് മാ​ലി​ന്യ​വും ഉ​ൾ​പ്പെ​ടെ ചു​റ്റും ചി​ത​റി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ക​ടു​ത്ത ദു​ർ​ഗ​ന്ധ​മാ​ണ് ഇ​തു​വ​ഴി പോ​കു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ന​ഗ​ര​ത്തി​ൽ ബീ​ച്ച് മേ​ഖ​ല​യി​ലും പീ​ര​ങ്കി മൈ​താ​നം പോ​ലെ മ​റ്റി​ട​ങ്ങ​ളി​ലും വ​ലി​ച്ചെ​റി​ഞ്ഞ​തും കാ​ല​ങ്ങ​ളാ​യി കൂ​ട്ടി​യി​ട്ട​തു​മാ​യ മാ​ലി​ന്യം നീ​ക്കു​ന്ന കോ​ർ​പ​റേ​ഷ​ൻ പ​ക്ഷേ, റെ​യി​ൽ​വെ ഭൂ​മി​യി​ലെ മാ​ലി​ന്യം കാ​ണാ​തെ​പോ​കു​ക​യാ​ണ്. ശു​ചി​ത്വ മി​ഷ​നും ഇ​വി​ടേ​ക്ക് ഇ​പ്പോ​ൾ തി​രി​ഞ്ഞു​നോ​ക്കു​ന്നി​ല്ല. ഹ​രി​ത​ക​ർ​മ​സേ​ന​യും ജൈ​വ​മാ​ലി​ന്യ സം​സ്ക​ര​ണ യൂ​നി​റ്റും പോ​ലു​ള്ള ​സം​വി​ധാ​നം ഉ​ണ്ടാ​യി​രി​ക്കെ റെ​യി​ൽ​വെ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തി പ്ലാ​സ്റ്റി​ക് , ജൈ​വ മാ​ലി​ന്യം ശേ​ഖ​രി​ക്കാ​നും ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​നും സം​വി​ധാ​നം ഒ​രു​ക്കാ​വു​ന്ന​താ​ണ്.

Tags:    
News Summary - Mounting Garbage on Railway Property Sparks Public Outcry in Kollam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.