ട്രെയിൻ ഗതാഗതരംഗത്ത്​ കൊല്ലത്ത്​ വൻ മുന്നേറ്റം -പ്രേമചന്ദ്രൻ എം.പി

കൊ​ല്ലം: കൊ​ല്ലം കേ​ന്ദ്രീ​ക​രി​ച്ച്​ റെ​യി​ൽ ഗ​താ​ഗ​ത​രം​ഗ​ത്ത് അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​മാ​ണ് സ​മീ​പ ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യ​തെ​ന്ന്​ എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം.​പി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. കൂ​ടു​ത​ൽ യാ​ത്ര​സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നാ​ല് പു​തി​യ ട്രെ​യി​ൻ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ച്ച​തി​ലൂ​ടെ കൊ​ല്ല​ത്തെ യാ​ത്ര​ക്കാ​രു​ടെ ദീ​ർ​ഘ​കാ​ല​മാ​യ ആ​വ​ശ്യ​മാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ത്. വേ​ളാ​ങ്ക​ണ്ണി​യി​ലേ​ക്കു​ള്ള സ്പെ​ഷ​ൽ ട്രെ​യി​ൻ സ്ഥി​രം സ​ർ​വി​സ്​ ആ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം റെ​യി​ൽ​വേ ബോ​ർ​ഡ് അം​ഗീ​ക​രി​ച്ചു.

തി​രു​പ്പ​തി തീ​ർ​ഥാ​ട​ന​ത്തി​ന് സൗ​ക​ര്യ​പ്ര​ദ​മാ​യ സ​ർ​വി​സാ​ണ് കൊ​ല്ല​ത്തു​നി​ന്ന്​ തി​രു​പ്പ​തി​യി​ലേ​ക്കു​ള്ള പു​തി​യ ട്രെ​യി​ൻ. തി​രു​നെ​ൽ​വേ​ലി - പാ​ല​രു​വി എ​ക്സ്​​പ്ര​​സ് തു​ത്തു​ക്കു​ടി​യി​ലേ​ക്ക്​ ദീ​ർ​ഘി​പ്പി​ച്ച​ത്​ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ന​ട​പ്പാ​കും.

ഗു​രു​വാ​യൂ​ർ - പു​ന​ലൂ​ർ, കൊ​ല്ലം-​ചെ​ങ്കോ​ട്ട, ചെ​ങ്കോ​ട്ട - മ​ധു​ര എ​ന്നീ മൂ​ന്ന് ട്രെ​യി​നു​ക​ളെ സം​യോ​ജി​പ്പി​ച്ചാ​ണ് ഗു​രു​വാ​യൂ​ർ - മ​ധു​ര ട്രെ​യി​ൻ സ​ർ​വി​സി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. ഇ​ത്​ ഞാ​യ​റാ​ഴ്ച​മു​ത​ൽ ആ​രം​ഭി​ക്കും. കൊ​ല്ലം ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ട്രെ​യി​നു​ക​ളു​ടെ സ്റ്റോ​പ്പു​ക​ൾ കോ​വി​ഡി​നെ​തു​ട​ർ​ന്ന് റ​ദ്ദാ​ക്കി​യ​വ പു​നഃ​സ്ഥാ​പി​ക്കാ​മെ​ന്ന്​ റെ​യി​ൽ​വേ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ദ്യ​ഘ​ട്ടം തി​രു​നെ​ൽ​വേ​ലി- പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്​​സ്​​പ്ര​സി​ന് കു​ണ്ട​റ​യും ചെ​ന്നൈ- എ​ഗ്​​മൂ​ർ -ഗു​രു​വാ​യൂ​ർ -ചെ​ന്നൈ -എ​ഗ്​​മൂ​ർ എ​ക്സ്​​പ്ര​സി​ന് ആ​ര്യ​ങ്കാ​വി​ലും ര​ണ്ടാം ഘ​ട്ട​മാ​യി ചെ​ന്നൈ -എ​ഗ്​​മൂ​ർ -ഗു​രു​വാ​യൂ​ർ - ചെ​ന്നൈ എ​ഗ്​​മൂ​ർ എ​ക്സ്​​പ്ര​സി​ന് പ​ര​വൂ​രി​ലും തി​രു​നെ​ൽ​വേ​ലി -പാ​ല​ക്കാ​ട് പാ​ല​രു​വി എ​ക്സ്​​പ്ര​സി​ന് തെ​ന്മ​ല​യി​ലും സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചു. അ​വ​ശേ​ഷി​ക്കു​ന്ന സ്റ്റോ​പ്പു​ക​ളും പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Kollam in the field of train transport Big breakthrough - Premachandran M.P

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.